NATIIONAL
ഐപിഎലിന്റെ ബ്രോഡ്കാസ്റ്റ് എൻജിനീയർ മുംബൈയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

മുംബൈ∙ ഐപിഎലിനായി മുംബൈയിലെത്തിയ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റ് എൻജിനീയറെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈയിലെ ട്രൈഡന്റ് ഹോട്ടലിൽ താമസിച്ചിരുന്ന ജാൻ വില്യം ലാംഗ്ഫോർഡ് (76) എന്നയാളാണ് മരിച്ചത്. ഐപിഎൽ സംപ്രേക്ഷണ ജോലികളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ഇദ്ദേഹം, മാർച്ച് 24 മുതൽ ഈ ഹോട്ടലിൽ താമസിച്ചു വരുകയായിരുന്നു. ഉടൻ മുംബൈയിലെ ബോംബെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@mipaltanൽ നിന്ന് എടുത്തതാണ്
Source link


