ഏപ്രില്‍ ഏഴിന് പ്രാദേശിക അവധി, ബാധകമാകുന്നത് ഈ മേഖലകളിലുള്ളവര്‍ക്ക്

തിരുവനന്തപുരം: ഏപ്രില്‍ ഏഴാം തീയതി (ചൊവ്വാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തിന്റെ പ്രധാന ദിവസം കണക്കിലെടുത്താണ് അവധി പ്രഖ്യാപനം. ഉച്ചയ്ക്ക് ശേഷമായിരിക്കും അവധിയുണ്ടാകുക.തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം, പോത്തന്‍കോട്, വെമ്പായം, മാണിക്കല്‍, മംഗലപുരം പഞ്ചായത്തുകള്‍ക്കും മുന്‍പ് കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളുടെ ഭാഗമായിരിക്കുകയും പിന്നീട് തിരുവനന്തപുരം നഗരസഭയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത പ്രദേശങ്ങള്‍ക്കുമായിരിക്കും അവധി ബാധകമാകുക.ഇത്രയും പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. അതേസമയം, പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
Source link



