LATEST

എൽ.ഡി.എഫ്- ബി.ജെ.പി ഡീൽ ആവർത്തിച്ച് രാഹുലും ഖാർഗെയും


കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.ഫ്-ബി.ജെ.പി ഡീലുണ്ടെന്ന ആക്ഷേപം ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും. കോഴിക്കോട്ട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. രാഹുൽ ഗാന്ധി ഓൺലെെനായാണ് പ്രസംഗിച്ചത്.കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്ന് ഖാർഗെ പറഞ്ഞു.കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം, സാമൂഹ്യ സുരക്ഷ പെൻഷൻ 3,000 രൂപ, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷ്വറൻസിൽ 25 ലക്ഷം വരെ ചികിത്സ സഹായം, യുവാക്കൾക്ക് സംരംഭം തുടങ്ങാൻ അഞ്ച് ലക്ഷം വരെ പലിശ രഹിത വായ്പ എന്നിവയാണ് ഇന്ദിര ഗ്യാരന്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


Source link

Back to top button