test del 4 copy of del 3
‘എൽഡിഎഫിനെ നയിക്കുന്നത് വർഗീയതയുടെ കരം; ആശയത്തിനായി ജീവിച്ചവർ വഞ്ചിക്കപ്പെട്ടു’

ആലപ്പുഴ∙ ഇടതുപക്ഷത്തെ മുന്നോട്ടു നയിക്കുന്ന അദൃശ്യമായ കരം വർഗീയതയുടേതാണെന്ന് രാഹുൽ ഗാന്ധി. എൽഡിഎഫും ബിജെപിയുമായി കേരളത്തിൽ അടുത്ത ബന്ധമുണ്ട്. ഇടതു നേതാക്കൾക്ക് ഇക്കാര്യം അറിയാം. ഇടതുപക്ഷത്ത് രണ്ട് തരത്തിലുള്ള നേതാക്കളുണ്ടെന്ന് രാഹുൽ പറഞ്ഞു. എങ്ങനെയും അധികാരത്തിലെത്താൻ ശ്രമിക്കുന്നവരാണ് ഒരു വിഭാഗം നേതാക്കൾ. ആശയങ്ങൾക്കായി ജീവിക്കുന്ന നേതാക്കളാണ് രണ്ടാമത്തെ വിഭാഗം. അവർ വഞ്ചിക്കപ്പെട്ടതായി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ പറഞ്ഞു.ഇടതുപക്ഷ നയങ്ങളല്ല സർക്കാർ പിന്തുടരുന്നത് എന്നാണ് ജി.സുധാകരൻ പാർട്ടിവിട്ടതിലൂടെ തെളിയിക്കപ്പെട്ടത്. ബിജെപിക്കെതിരായ പോരാട്ടത്തിൽ താൻ പിന്നോട്ടു പോകില്ലെന്നു രാഹുൽഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തന്നെയും പാർട്ടിയെയും സ്ഥിരമായി ആക്രമിക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും വിമർശിക്കാൻ അദ്ദേഹം തയാറായിട്ടില്ല. ശബരിമലയിലെ സ്വർണക്കൊള്ളയെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറയുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രിയെ സഹായിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. മോദിക്കെതിരെ എൽഡിഎഫിന് വെല്ലുവിളി ഉയർത്താൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം. അതാണ് യുഡിഎഫിനെ ലക്ഷ്യമിടുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.
Source link


