എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ്: സ്ഥാനാർത്ഥി നിർണ്ണയം; പിന്നാക്ക സമുദായങ്ങളെ അവഗണിക്കരുത്

ചേർത്തല: എസ്.എൻ.ഡി.പി യോഗ നേതൃത്വ തിരഞ്ഞെടുപ്പ്, വാർഷിക പൊതുയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിഷയങ്ങളിൽ സംഘടനയുടെ നിലപാടുകൾ സംരക്ഷിക്കാൻ നേതൃത്വം നടത്തിയ പ്രവർത്തനങ്ങൾക്ക് ഡയറക്ടർ ബോർഡ് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായങ്ങളെയും അടിസ്ഥാന വർഗങ്ങളേയും സ്ഥാനാർത്ഥികളാക്കുന്നതിൽ മുന്നണികൾ യാതൊരു അവഗണനയും കാട്ടരുതെന്ന് ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്നാക്ക വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിത്വങ്ങളിലും അധികാര ഘടനകളിലും അവരെ ഒഴിവാക്കുന്നത് ആശങ്കാജനകമാണ്. കേരളത്തിന്റെ സാമൂഹിക ഘടനയിൽ നിർണായക പങ്കു വഹിക്കുന്ന പിന്നാക്ക സമുദായങ്ങൾക്ക് യുക്ത്യാനുസൃതമായ രാഷ്ട്രീയ പ്രാതിനിത്യം ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ബാദ്ധ്യതയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാമുന്നണികളും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സി.വി. ഷാജി അവതാരകനായ പ്രമേയം ആവശ്യപ്പെട്ടു.
Source link



