LATEST

എസ്.എൻ.ഡി.പി യോഗം ഡയറക്ടറാകാൻ ഡി.ഐ.എൻ നമ്പർ നിർബന്ധം ജന. സെക്രട്ടറി വെള്ളാപ്പള്ളിയെ അടക്കം അയോഗ്യരാക്കി ഹൈക്കോടതി


കൊച്ചി: എസ്.എൻ.ഡി.പി യോഗം ഡയറക്ടർമാരുടെ നിയമനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ഡി.ഐ.എൻ (ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ) നിർബന്ധമാണെന്ന് ഹൈക്കോടതി. ഇതോടെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം അയോഗ്യരായി. പ്രസിഡന്റ് ഡോ.എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരും അയോഗ്യരായവരിൽ ഉൾപ്പെടുന്നു. പൊതുയോഗം ചേർന്ന് പുതിയ ഡയറക്ടർമാരെ തിരഞ്ഞെടുക്കുന്നതു വരെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഡയറക്ടർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി.നിലവിലെ ഭരണസമിതി 2006 മുതൽ കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ഡയറക്ടർമാരെ നീക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. എം.കെ. സാനു, അഡ്വ. എസ്. ചന്ദ്രസേനൻ, ഡോ.കെ. രഘു എന്നിവർ നേരത്തെ നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഈ ആവശ്യം നിരസിച്ച സാഹചര്യത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. എസ്.എൻ.ഡി.പി യോഗം പബ്ലിക് ലിമിറ്റഡ് കമ്പനിയായാണ് പ്രവർത്തിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.


Source link

Related Articles

Back to top button