test del 3

‘എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല, വാര്‍ത്താ സമ്മേളനത്തില്‍ ചിലർ ‘സീൻ’ സൃഷ്ടിച്ചു’


തിരുവനന്തപുരം∙ എസ്ഡിപിഐയുടെ പിന്തുണ അഭ്യര്‍ഥിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 016ല്‍ നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. സാധാരണ നിലയില്‍ ബിജെപി ജയിക്കേണ്ട മണ്ഡലം ആയിരുന്നില്ല നേമം. 2021ല്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്നു എൽഡിഎഫ് പറഞ്ഞു. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികള്‍ രാജ്യത്തും കേരളത്തിലുമുണ്ട്. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് ഒരു കാലത്തും യുഡിഎഫ് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസും-എസ്ഡിപിഐയും ഒക്കച്ചങ്ങാതിമാരായാണ് നടന്നിരുന്നത്. അതു മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന്റെ സ്വീകാര്യത കൂടുന്നതില്‍ ആശങ്കയുള്ളവരാണ് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ഒരു തരത്തിലുള്ള വര്‍ഗീയതയോടു സന്ധി ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരഞ്ഞെടുപ്പ് സമയമായതിനാല്‍ 30 മുതല്‍ 40 മിനിറ്റ് വരെ മാത്രമേ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാറുള്ളൂവെന്നും കൊല്ലത്ത് വിശദമായി മറുപടി പറയേണ്ട ചില ചോദ്യങ്ങള്‍ വന്നതിനാലാണ് അതിന് ഉത്തരം പറഞ്ഞ് അവസാനിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടയിലാണ് ചില ആളുകള്‍ വലിയ ശബ്ദമുണ്ടാക്കുകയും മറുപടി പറഞ്ഞില്ലെന്നും ആരോപണം ഉന്നയിച്ച് സീന്‍ സൃഷ്ടിച്ചത്. അതുകൊണ്ടാണ് തിരിച്ചുവന്ന് മറുപടി പറഞ്ഞത്. ഇതൊരു പുതിയ അനുഭവമാണ്. കാര്യങ്ങള്‍ എങ്ങനെ വക്രീകരിക്കുന്നു എന്നതിന്റെ തെളിവാണത്. ഏതു ചോദ്യത്തിനും മറുപടി പറയുന്ന രീതിയാണ് ഞാന്‍ സ്വീകരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത് ബഹളമയമാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Source link

Back to top button