‘എസ്‌ഡിപിഐയുടെ വോട്ട് വേണ്ടെന്ന വി ഡി സതീശന്റെ നിലപാട് ദുരൂഹം; ഗുണം ചെയ്യുക ബിജെപിക്ക്’

തിരുവനന്തപുരം: എസ്‌ഡിപിഐയുടെ വോട്ട് വേണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിന്റെ ആത്യന്തികമായുള്ള ഗുണഭോക്താക്കൾ കേരളത്തിലെ ബിജെപിയാണെന്ന് എസ്‌ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ സി പി എ ലത്തീഫ്. എസ്‌ഡിപിഐയുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ പുതിയ നിലപാടായി ഇത് പരിഗണിക്കുന്നില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയായതിനുശേഷം അദ്ദേഹം പിന്തുണ തള്ളിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം അദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് നടന്നപ്പോഴും അദ്ദേഹം ഇത്തരം നിലപാട് സ്വീകരിച്ചിരുന്നുവെന്ന് സി പി എ ലത്തീഫ് ചൂണ്ടിക്കാട്ടി. ‘പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വി ഡി സതീശന്റെ നിലപാട് ഗുണം ചെയ്തത് ബിജെപിക്കാണ്. പഞ്ചായത്തിലാണെങ്കിൽപ്പോലും പഞ്ചായത്ത് പ്രസിഡന്റ് പദവി ബിജെപിയുടെ കൈകളിലേയ്ക്ക് തളികയിൽ വച്ച് കൊടുക്കുന്ന നടപടിയായിരുന്നു അത്. ഇപ്പോൾ അദ്ദേഹം നടത്തിയ പ്രസ്‌താവനയിലും ഗുണഭോക്താക്കൾ ബിജെപിയാണ്.
Source link


