test del 3

എസ്എസ്എൽസി പരീക്ഷയ്ക്ക് പോകുംവഴി അപകടം; അപകടത്തിൽ തളരാതെ പരീക്ഷ, വീണ്ടും ചികിത്സയ്ക്കായി ആശുപത്രിയിൽ


കോട്ടയം ∙ എസ്എസ്എൽസി പരീക്ഷയെഴുതാനുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ തളരാതെ പരീക്ഷയ്ക്കെത്തുകയും തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിലെത്തുകയും ചെയ്ത് ചാലുകുന്ന് തുണ്ടിപ്പറമ്പിൽ അനുഷ്ക ടി.നൃപൻ. ബയോളജി പരീക്ഷ എഴുതാൻ സ്കൂട്ടറിൽ അച്ഛൻ തൃപ്തി കെ.നൃപനൊപ്പം കോട്ടയം സെന്റ് ആൻസ് സ്കൂളിലേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് എതിരെ വന്ന കാറിടിച്ചത്. തിരുവാതുക്കലിൽവച്ചുണ്ടായ അപകടത്തിൽ അനുഷ്കയുടെ വലതുകയ്യിനും കാലിനും പരുക്കേറ്റു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനുഷ്കയുടെ കാലിലെ വലിയ മുറിവും പരീക്ഷ എഴുതുന്ന കയ്യിലെ മുറിവുകളും വെച്ചുകെട്ടി സ്കൂളിലെത്തുകയായിരുന്നു. എസ്എസ്എൽസി അവസാന പരീക്ഷയായിരുന്നു ഇന്നലെ.അച്ഛൻ ആശുപത്രിയിൽ പരീക്ഷാഹാളിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മാത്രമാണ് സഹപാഠികൾ സംഭവം അറിയുന്നത്. മകൾ പരീക്ഷ എഴുതുമ്പോൾ അപകടത്തിൽ പരുക്കേറ്റ അനുഷ്കയുടെ അച്ഛൻ തൃപ്തി കാരിത്താസ് ആശുപത്രിയിൽ വിദഗ്ധ പരിശോധനകൾക്ക് വിധേയനായി. അച്ഛന്റെ പരുക്കിനെക്കുറിച്ചുള്ള ആശങ്ക ഉള്ളിലൊതുക്കിയാണ് അനുഷ്ക പരീക്ഷ പൂർത്തിയാക്കിയത്. തൃപ്തിയുടെ വലതുകാലിനു മുട്ടിനു താഴെ 3 ഒടിവുണ്ട്. ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചു.


Source link

Back to top button