test del 4 copy of del 3

എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; യാത്ര ‘പെരുവഴിയിൽ’: പത്ത് ദിവസമായി കോയമ്പത്തൂർ സർവീസില്ല


പത്തനാപുരം ∙ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ വലിയ കലക്‌ഷൻ ലഭിച്ചു കൊണ്ടിരുന്ന പുതിയ എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്. പത്ത് ദിവസമായി കോയമ്പത്തൂർ സർവീസില്ല, യാത്രക്കാർ ദുരിതത്തിൽ. രാത്രി 7.50ന് പുറപ്പെട്ട് പുലർച്ചെ കോയമ്പത്തൂരിലെത്തുന്ന സർവീസാണ് നിലച്ചത്. എൻജിൻ തകരാറാണ് കാരണമെന്നാണ് വിവരം. മാസത്തിൽ പല തവണ തകരാറിലാകുന്ന ബസ്, ശരിയാക്കി എത്തിച്ച്, രണ്ട് ദിവസം ഓടുമ്പോഴേക്കും വീണ്ടും തകരാറിലാകും. രണ്ട് എസി ബസുകളാണ് പത്തനാപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്നത്. രണ്ടിന്റെയും അവസ്ഥ ഇതു തന്നെയാണ്.പിറ്റേ ദിവസം ഉച്ചയ്ക്ക് തിരിച്ച് രാത്രി 10ന് ശേഷം മടങ്ങിയെത്തും. ഓരോ സർവീസിനും ശേഷവും മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഇടവേള. ഇത്രയും സമയം പോരെന്നാണ് വിദഗ്ധർ പറയുന്നത്. രാവിലെ എറണാകുളത്തേക്കുള്ള സർവീസ് ഒഴിവാക്കിയാൽ ബസിന്റെ തകരാറിൽ വലിയൊരു ശതമാനം പരിഹരിക്കാമെന്നും ഇവർ പറയുന്നു. എന്നാൽ വലിയ കലക്‌ഷൻ ലഭിക്കുന്നതിനാൽ എറണാകുളം സർവീസ് ഒഴിവാക്കുന്ന കാര്യത്തിൽ കെഎസ്ആർടിസി അനുകൂലിക്കുന്നില്ല.


Source link

Back to top button