test del 1

എളുപ്പത്തിൽ സമ്പാദിക്കാം; വർഷത്തിൽ എല്ലാക്കാലവും വരുമാനം, ഈ ചെടിക്ക്‌ വിപണിയിൽ വൻമൂല്യം

വളരെ എളുപ്പത്തിൽ പടർന്നുകയറുന്ന ഒരു വള്ളിച്ചെടിയാണ് വെറ്റില. ഔഷധഗുണങ്ങൾക്കായും, നാലുംകൂട്ടിമുറുക്കാനും പൂജാകാര്യങ്ങൾക്കുമെല്ലാം വെറ്റില ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ വീട്ടിൽ വെറ്റില നടന്നുത് ഐശ്വര്യത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യും.

വലിയ പരിചരണമില്ലാതെ വളരുന്ന വെറ്റിലയിൽ നിന്നും മികച്ച രീതിയിൽ ആദായമുണ്ടാക്കാൻ കഴിയും. രോഗമില്ലാത്തതും തഴച്ചുവളരുന്നതുമായ മാതൃസസ്യത്തിൽ നിന്നുവേണം പുതിയ തൈകൾ കിളിപ്പിക്കാനായുള്ള ഭാഗങ്ങൾ മുറിച്ചെടുക്കേണ്ടത്. മൂന്നോ നാലോ മൊട്ടുകളുള്ള തലപ്പുകൾ വേണം നടാനായി തിരഞ്ഞെടുക്കേണ്ടത്. നേരിട്ട് തറയിലേക്കോ ഗ്രോബാഗിൽ നിറച്ച മണ്ണിലേക്കോ ഈ തലപ്പുകൾ നടാം. മൊട്ടുകൾ നന്നായി മണ്ണിൽ അമർന്നിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം അധികമാകാൻ പാടില്ല. ഓരോ മൊട്ടുകളിൽ നിന്നും വേരുകൾ വന്നുതുടങ്ങുമ്പോൾ ഇവ മുറിച്ചുനടാം.

ദഹനക്കേട്‌ മാറ്റുന്നതിനും വായ്‌നാറ്റം അകറ്റുന്നതിനും മുറിവുകൾ ഉണക്കുന്നതിനും വെറ്റില ഉപയോഗിക്കുന്നു. അതിനാൽ മരുന്ന് നിർമ്മാണത്തിലും വെറ്റിലയ്‌‌ക്ക് ആവശ്യക്കാരുണ്ട്. വെറ്റിലയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയ്‌ക്ക് 4000 രൂപയ്‌‌ക്ക് മുകളിൽ വിപണിമൂല്യമുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇത്തരം ഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെ വിപണിയിൽ എല്ലായ്‌പോഴും വലിയ ഡിമാൻഡുള്ള സസ്യമാണ് വെറ്റില. മരുന്ന് നിർമ്മാണത്തിലും വെറ്റിലയ്‌ക്ക് ആവശ്യക്കാരുണ്ട്. പ്രത്യേകിച്ചും തിരൂർ വെറ്റില പോലുള്ള ഇനങ്ങൾ കൂടുതൽ വില ലഭിക്കുന്നു. കൃത്യമായ പരിചരണം നൽകിയാൽ വർഷം മുഴുവൻ വിളവെടുപ്പ് നടത്താനും കൃത്യമായ വരുമാനം ഉണ്ടാക്കാനും സാധിക്കും.


Source link

Back to top button