test del 5 copy of del 3
‘എല്ലാവരും കൂടി വിചാരണ ചെയ്ത് തള്ളിയിട്ട് കൊന്നു’; അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെത്തി നിതിന്റെ കുടുംബം

കണ്ണൂർ ∙ ‘‘എന്റെ മോനെ എല്ലാരും കൂടി കൊന്നതല്ലേ, ഇതിനാണോ നിന്നെ വളര്ത്തിയത്’’– ഒരച്ഛന്റെ നെഞ്ച് പിടഞ്ഞുള്ള രോദനം കണ്ണൂർ ഡെന്റൽ കോളജ് പരിസരത്തുണ്ടായിരുന്നവരുടെ കണ്ണ് നനച്ചു. ആത്മഹത്യ ചെയ്ത നിതിൻ രാജിന്റെ അച്ഛൻ വൈ.എൽ. രാജൻ കോളജ് സന്ദർശിക്കാൻ എത്തിയപ്പോഴാണ് വൈകാരിക രംഗങ്ങളുണ്ടായത്. തളർന്ന് ഇരുന്നുപോയ രാജനെ കൂടെയുണ്ടായിരുന്നവർ താങ്ങിപ്പിടിക്കുകയായിരുന്നു. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും കണ്ടശേഷം പ്രിൻസിപ്പലിനെ സന്ദർശിക്കാനാണ് ഇവർ വന്നത്. എന്നാൽ, കോളജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്തു. കോളജിൽ പ്രവേശിച്ചതിനു പിന്നാലെ രാജൻ നിയന്ത്രണം വിട്ട് കരയാൻ തുടങ്ങി. മകനെ കൊന്നതാണ് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ. തളർന്നുപോയ രാജനു കുടിക്കാൻ വെള്ളം കൊടുത്തെങ്കിലും മകൻ മരിച്ചിട്ട് തിരിഞ്ഞു നോക്കാത്തവരുടെ കോളജിലെ വെള്ളം വേണ്ടെന്ന് പറയുകയായിരുന്നു. പതിനൊന്നരയോടെ ക്യാംപസിൽ എത്തിയ കുടുംബം മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് മടങ്ങിയത്. നിതിന്റെ സഹോദരി രാഖി, രാഖിയുടെ ഭർത്താവ് അശോക് എന്നിവരും മറ്റു ബന്ധുക്കളും കൂടെയുണ്ടായിരുന്നു. നിതിൻ ചാടിയ കെട്ടിടവും വീണുകിടന്ന സ്ഥലവും സന്ദർശിച്ചശേഷം ഇവർ മടങ്ങി.പ്രതിഷേധം തടയാൻ ബൗൺസർമാർ കോളജിലേക്ക് നടന്ന പ്രതിഷേധം തടയാൻ ബൗൺസർമാരെ നിയമിച്ചതിൽ സംഘർഷം. ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് തടയാനാണ് ബൗൺസർമാർ എത്തിയത്. പൊലീസിനൊപ്പം ഇവരും പ്രതിഷേധക്കാരെ തടയാൻ ഇറങ്ങിയതോടെ സംഘർഷം ഉടലെടുത്തു. കോളജ് സെക്യൂരിറ്റി ജീവനക്കാരാണ് തങ്ങളെന്നാണ് ബൗൺസർമാർ പറഞ്ഞത്. പൊലീസിനു തടയാമെന്നും ബൗൺസർമാർ തടയാൻ നിൽക്കേണ്ടെന്നും പറഞ്ഞ് പ്രതിഷേധക്കാർ ബൗൺസർമാരുടെ നേരെ തിരിഞ്ഞു. സംഘർഷത്തിനിടെ ഒരു ബൗൺസറെ തള്ളിയിടുകയും ചെയ്തു. പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്തു നിന്നും നീക്കുകയായിരുന്നു.
Source link


