test del 4 copy of del 3

എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൻ രാജിവച്ചു; പടിയിറക്കം പദവിയിൽ‌ ഒരുവർഷം ശേഷിക്കേ


എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൺ രാജിവച്ചെന്ന് റിപ്പോർട്ട്. അദ്ദേഹമോ എയർ ഇന്ത്യയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജിവച്ചെന്നും നിലവിൽ നോട്ടിസ് പിരീഡിലാണെന്നും അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണം എയർ ഇന്ത്യ തുടങ്ങിയെന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കാംപെലിന്റെ കീഴിലായിരുന്നു വിസ്താര-എയർ ഇന്ത്യ ലയനം. അതുവരെ ടാറ്റ സൺസിന് 51 ശതമാനവും സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനിയായിരുന്നു വിസ്താര. ലയനശേഷം ടാറ്റയ്ക്ക് 74.9 ശതമാനമായി ഓഹരി പങ്കാളിത്തം. സിംഗപ്പൂർ എയർ‌ലൈൻസിന് 25.1 ശതമാനവും.ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം, വിമാന ഇന്ധന വിലവർധന, ഷെഡ്യൂൾ പ്രതിസന്ധി തുടങ്ങിയവ മൂലം സാമ്പത്തികച്ചെലവ് കുത്തനെ കൂടിയതും എയർ ഇന്ത്യയ്ക്ക് തിരിച്ചടി ആയി.


Source link

Back to top button