LATEST

വരൻ പ്രഭാസല്ല; നടി അനുഷ്ക ഷെട്ടി ഈ വർഷം വിവാഹിതയാകും, റിപ്പോർട്ട് പുറത്ത്


സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയ നടിയാണ് അനുഷ്ക ഷെട്ടി. തെലുങ്കിൽ ഇത്രയും താരപദവി ലഭിച്ച നടിമാർ വിരളമാണ്. തെലുങ്കിൽ മാത്രമല്ല തമിഴിലും മലയാളത്തിലും നടിക്ക് നിരവധി ആരാധകരുണ്ട്. യോഗ പരിശീലകയായിരുന്ന അനുഷ്ക വളരെ യാദൃശ്ചികമായാണ് സിനിമയിലേക്ക് എത്തിപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ അനുഷ്ക തെന്നിന്ത്യയിൽ താരമായി മാറി. ‘ഗാട്ടി’യാണ് നടിയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.ഇപ്പോഴിതാ അനുഷ്കയുടെ വിവാഹവാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനുഷ്ക ഈ വർഷം തന്നെ വിവാഹിതയാകുമെന്നാണ് പുതിയ റിപ്പോർട്ട്. ബന്ധുവായ ബിസിനസുകാരനെയാണ് നടി വിവാഹം കഴിക്കുന്നതെന്നാണ് വിവരം. വെെകാതെ വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. എന്നാൽ അനുഷ്കയോ നടിയുടെ അടുത്തവൃത്തങ്ങളോ ഇതുവരെ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.44കാരിയാണ് അനുഷ്ക ഷെട്ടി. നേരത്തെയും പലതവണ താരം വിവാഹിതയാകുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അനുഷ്കയും നടൻ പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന് ചില വാർത്തകൾ പ്രചരിച്ചിരുന്നുണ്ട്. ഇവർ വിവാഹിതരാകുമെന്ന് വർഷങ്ങളായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ബാഹുബലിയിൽ അഭിനയിച്ച ശേഷമാണ് ഇരുവരും ഗോസിപ്പ് കോളങ്ങളിൽ പതിവായി ഇടംപിടിച്ചുതുടങ്ങിയത്. എന്നാൽ രണ്ടുപേരും ഈ അഭ്യൂഹങ്ങൾ നിക്ഷേധിച്ചിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും പ്രണയമില്ലെന്നും മുൻപ് പ്രഭാസും അനുഷ്കയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പിന്നെയും ഇരുവരെയും ചേർത്ത് പല അഭ്യൂഹങ്ങളും വന്നിരുന്നു.


Source link

Back to top button