എയര്‍ ഹോസ്റ്റസ് അടുത്തെത്തിയപ്പോള്‍ മോശമായി ശരീരത്തില്‍ സ്പര്‍ശിച്ചു; അരുതെന്ന് അപേക്ഷിച്ചിട്ടും ഉപദ്രവം

വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ 36കാരനെതിരെ കേസ്. ലൈംഗിക അതിക്രമം നടത്തിയതിന് സിംഗപ്പൂരിലാണ് ഇന്ത്യക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആകാശ് തിവാരിയെന്ന വ്യക്തിയാണ് എയര്‍ ഹോസ്റ്റസിനെ ആവര്‍ത്തിച്ച് ഉപദ്രവിച്ചത്. ഫെബ്രുവരി മാസം ഒമ്പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസായ യുവതി ആകാശ് തിവാരിയുടെ സീറ്റിന് സമീപമെത്തി യാത്രക്കാരെ സഹായിക്കുകയായിരുന്നു. ഈ സമയം ആകാശ് തിവാരി യുവതിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു. അരുതെന്ന് യുവതി ഇയാള്‍ക്ക് മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് ലാന്‍ഡിങ്ങിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ പോകവേ യുവതിയോട് ആകാശ് വീണ്ടും മോശമായി പെരുമാറി. ഇതോടെ എയര്‍ ഹോസ്റ്റസ് ഉറക്കെ ശബ്ദമുണ്ടാക്കുകയും അവിടെ നിന്ന് മാറിപ്പോകുകയും ചെയ്തു.തുടര്‍ന്ന് യുവതി വിവരം അധികൃതരെ അറിയിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. യുവതി ശബ്ദമുണ്ടാക്കിയ ശേഷവും ആകാശ് തിവാരി പിന്തുടര്ന്നുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ കോടതിയില്‍ ഹാജരായ ആകാശ് തിവാരി താന്‍ കുറ്റം ചെയ്തില്ലെന്ന് അറിയിക്കുകയും കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ നിഷേധിക്കുകയുമാണ് ചെയ്തത്. കേസില്‍ ഈ ആഴ്ച തന്നെ ശിക്ഷ വിധിക്കുമെന്നാണ് സൂചന. കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷയോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ആകാശിന് അനുഭവിക്കേണ്ടി വരും.
Source link



