test del 4 copy of del 3
എന്തോ വീഴുന്നത് കേട്ടു, പ്ലാവിൻ ചുവട്ടിലെത്തിയ വീട്ടമ്മ ഞെട്ടി; ചക്ക വീണു ചത്തത് മൂർഖൻ പാമ്പ്!!

കുത്താട്ടുകുളം ∙ ഒലിയപ്പുറത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. വീടിനു സമീപത്തെ പ്ലാവിൽ നിന്ന് എന്തോ വീഴുന്നത് കേട്ടാണ് വീട്ടമ്മ ഓടിയെത്തിയത്. ഭാരം കൂടിയതോടെ ഞെട്ട് അടർന്ന് പ്ലാവിൽ നിന്നു 4 ചക്ക ഒരുമിച്ച് നിലം പതിച്ചതായിരുന്നു. പ്ലാവിൻ ചുവട്ടിലെത്തിയ വീട്ടമ്മ ഞെട്ടി. കൂട്ടത്തിൽ ഏറ്റവും വലിയ ചക്ക പതിച്ചത് ഒരു പാമ്പിന്റെ മുകളിലായിരുന്നു. നാട്ടുകാരെ വിളിച്ചു വരുത്തി ചക്ക മാറ്റി നോക്കിയപ്പോഴാണ് മൂർഖനാണെന്ന് മനസ്സിലായത്.
Source link


