LATEST

‘ഒരു പങ്കാളിവേണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ഇനിയൊരു വിവാഹത്തിന് താൽപര്യമില്ല’


മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃതാസുരേഷ്. നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹവും തുടർന്നുള്ള വിവാഹമോചനവുമെല്ലാം വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. പിന്നീട് സംഗീതസംവിധായകൻ ഗോപിസുന്ദറുമായി പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിതം ആരംഭിക്കുകയും ചെയ്‌തെങ്കിലും ഒരു വർഷത്തോളം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളു. പരസ്‌പരസമ്മതത്തോടെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ, വിവാഹത്തോടുള്ള തന്റെ കാഴ്‌ചപ്പാടുകളെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് അമൃതാസുരേഷ്.ഒരു പങ്കാളിവേണമെന്ന് ആഗ്രഹം തോന്നാറുണ്ടെങ്കിലും ഇനിയൊരു വിവാഹത്തിന് താൽപര്യമില്ലെന്നാണ് അമൃത പറയുന്നത്. ആദ്യ വിവാഹത്തിന്റെ ട്രോമ ഉള്ളിലുള്ളതുകൊണ്ട് വിവാഹം എന്ന ആശയം അംഗീകരിക്കാനാകുന്നില്ലെന്ന് അമൃത പറഞ്ഞു. പത്തൊൻപതാം വയസിൽ വിവാഹം കഴിഞ്ഞത് ജ്യോത്സ്യന്റെ നിർദേശപ്രകാരമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button