NATIIONAL
എന്തിനായിരുന്നു ആ ‘ഗൺഷോട്ട്’ ആഘോഷം? കാരണം വെളിപ്പെടുത്തി രവീന്ദ്ര ജഡേജ– വൈറൽ വിഡിയോ

ഗുവാഹത്തി∙ രാജസ്ഥാൻ ജഴ്സിയിലേക്കുള്ള തിരിച്ചുവരവിൽ പഴയ ടീമായ ചെന്നൈയ്ക്കെതിരെ കിടിലൻ പ്രകടനമാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്തെടുത്തത്. ടോപ് ഓർഡർ ബാറ്റർമാർ പുറത്തായതിനു പിന്നാലെ വൻ ബാറ്റിങ് തകർച്ച നേരിട്ട ചെന്നൈയുടെ നടുവൊടിച്ചത് ജഡേജയാണ്. എട്ടാം ഓവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തി ജഡേജ നടത്തിയ ഇരട്ടപ്രഹരമാണ് ചെന്നൈയെ വരിഞ്ഞുകെട്ടിയത്. മത്സരത്തിന് ശേഷമുള്ള പ്രതികരണത്തിനിടെ, ദുബെയ്ക്കെതിരായ തന്റെ കൃത്യമായ പ്ലാനിങ് നടപ്പിലായതിന്റെ പ്രതിഫലനമാണ് ആ ആഘോഷമെന്ന് ജഡേജ വിശദീകരിച്ചു; ബാറ്ററുടെ ശൈലി തനിക്ക് പരിചയമുള്ളത് ഇതിൽ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ‘‘എനിക്ക് അവനെ പണ്ടേ അറിയാം. നെറ്റ്സിൽ ഞാൻ അവന് സ്ഥിരമായി പന്തെറിയാറുണ്ടായിരുന്നു. അവൻ എങ്ങനെ ചിന്തിക്കുന്നുവെന്നും എന്ത് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും എനിക്കറിയാം. ഞാൻ അതിനായി തയാറെടുത്തിരുന്നു, ഓഫ് സ്റ്റംപിനു പുറത്ത് പന്തെറിയാൻ ശ്രമിച്ചു, കാരണം എനിക്കെതിരെ വലിയ ഷോട്ടുകൾ കളിക്കാൻ അവൻ നോക്കുമെന്ന് എനിക്കറിയാമായിരുന്നു.’’– ജഡേജ പറഞ്ഞു.
Source link


