NATIIONAL

‘എന്തിനാണ് ഇത്ര ധൃതി? അവനെ ഇപ്പോൾ ‌ഇന്ത്യൻ ടീമിൽ കളിപ്പിക്കരുത്’: വൈഭവിന്റെ ബാറ്റിങ്ങിനെക്കുറിച്ച് മുൻ ഇന്ത്യൻ താരം


ഗുവാഹത്തി∙ ബാറ്റിങ് ദുഷ്കരമായിരുന്ന ബർസാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വേണ്ടി 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി 15 പന്തിൽ അർധസെഞ്ചറി നേടിയതോടെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഐപിഎലിനു ശേഷം വൈഭവിനെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാൻ ബിസിസിഐ തയാറാകണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. എന്നാൽ, മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഈ വിഷയത്തിൽ വിഭിന്നമായ കാഴ്ചപ്പാടാണ്. വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാൻ ധൃതി പിടിക്കേണ്ട കാര്യമില്ലെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. സൂര്യവംശി താൻ പ്രതിനിധീകരിച്ച ഓരോ ടീമിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, 14-ാം വയസ്സിൽ ഐപിഎലിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ലീഗിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. 15 വയസ്സ് തികയുന്നതിന് മുൻപു തന്നെ ഇന്ത്യയുടെ അണ്ടർ-19, എ ടീമുകൾക്കു വേണ്ടിയും വൈഭവ് ഒട്ടേറെ റെക്കോർഡുകൾ തകർത്തു.വണ്ടർ വൈഭവ്

പവർപ്ലേയിൽ 74 റൺസാണ് ജയ്സ്വാളിനൊപ്പം (36 പന്തിൽ 38 നോട്ടൗട്ട്) വൈഭവ് കൂട്ടിച്ചേർത്തത്. അംശുൽ കംബോജിന്റെ പന്തിൽ വൈഭവ് പുറത്താകുമ്പോൾ, രാജസ്ഥാന് ജയിക്കാൻ 13.4 ഓവറിൽ 52 റൺസ് മാത്രം മതിയായിരുന്നു. 305.88 സ്ട്രൈക്ക് റേറ്റിൽ 5 സിക്സും 4 ഫോറും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്. പിന്നാലെ ധ്രുവ് ജുറേലും (9 പന്തിൽ 18) വീണത് രാജസ്ഥാന്റെ വേഗം കുറച്ചെങ്കിലും ക്യാപ്റ്റൻ റിയാൻ പരാഗിനെ (11 പന്തിൽ 14 നോട്ടൗട്ട്) കൂട്ടുപിടിച്ച ജയ്സ്വാൾ മറ്റു പരുക്കുകളില്ലാതെ ടീമിനെ വിജയത്തിൽ എത്തിച്ചു.
 


Source link

Back to top button