test del 3

എത്തിപ്പോയ്, ചിട്ടു; ഗൾഫ് സംഘർഷത്തിനിടെ ഉടമകളെ പിരിയേണ്ടി വന്ന നായ നാട്ടിലെത്തി


കൊച്ചി∙ ഗൾഫ് സംഘർഷത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിൽ ഉടമകളെ വിട്ടു പിരിയേണ്ടി വന്ന ചിട്ടുവിന് മൂന്നാഴ്ചയ്ക്കു ശേഷം നാട്ടിലെത്താനായി. ഇന്നലെ രാവിലെയാണ് സൗദിയിൽ നിന്ന് മസ്കത്ത് വഴി ചിട്ടു എന്ന നായ ഉടമകളോടൊപ്പം ചേർന്നത്. പാലക്കാട്ട് എത്തിയ സർവേഷ്, എങ്ങനെയും ചിട്ടുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. 20 ദിവസത്തെ ശ്രമങ്ങൾക്കൊടുവിലാണ് ഇന്നലെ രാവിലെ ചിട്ടു സൗദിയിൽ നിന്ന് മസ്കത്ത് വഴി കൊച്ചിയിലെത്തിയത്. ഇന്ത്യയ്ക്കു പുറമേ സൗദി, ഒമാൻ എന്നീ രാജ്യങ്ങളുടെ പ്രത്യേക അനുമതികൾ വാങ്ങിയ ശേഷമാണ് ചിട്ടുവിനെ നാട്ടിലെത്തിക്കാനായത്. വിമാനത്താവളത്തിൽ വലിയ സ്നേഹ പ്രകടനത്തോടെ ചിട്ടു ഉടമകളുടെ ഒപ്പം ചേർന്നു.


Source link

Back to top button