എടിഎമ്മിൽ നിന്ന് പിൻവലിച്ച 10,000 രൂപ കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടി വന്നത് മൂന്നേകാൽ ലക്ഷം രൂപ

സൂറത്ത്: ഒമ്പത് വർഷം മുമ്പ് നടന്ന എടിഎം ഇടപാടിലെ പിഴവിന്റെ പേരിൽ ലക്ഷങ്ങൾ പിഴ നൽകി ബാങ്ക് ഓഫ് ബറോഡ. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരടേണ്ടി വന്ന പ്രശ്‌നങ്ങളെത്തുടർന്നാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെത്തുടർന്ന് ബാങ്കിന് ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകേണ്ട അവസ്ഥയിലേക്കാണ് എത്തിച്ചത്.ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൂറത്തിലെ ഉധ്‌ന മേഖലയിലുള്ള ഒരു ഉപഭോക്താവ് എസ്‌ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. കാർഡ് ഇട്ട് പിൻ നമ്പർ നൽകിയെങ്കിലനം മെഷീനിൽ നിന്ന് പണമോ രസീതോ വന്നില്ല. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ കുറഞ്ഞതായി സന്ദേശം ലഭിച്ചു.ഇതിനെതിരെ 2017 ഫെബ്രുവരി 21ന് ബാങ്ക് ഓഫ് ബറോഡയുടെ ഭുംഭാൽ ബ്രാഞ്ചിൽ ഉപഭോക്താവ് രേഖാമൂലം പരാതി നൽകി. തുടർന്ന് മാസങ്ങളോളം ഇ – മെയിൽ വഴിയും ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ആർബിഐ അധികൃതരെ സമീപിക്കുകയും സിസിടിവി ദൃശ്യങ്ങൾക്കായി വിവരാവകാശ അപേക്ഷ നൽകുകയും ചെയ്‌തെങ്കിലും അധികൃതരിൽ നിന്ന് തൃപ്‌തമായ മറുപടി ലഭിച്ചില്ല. ഒടുവിൽ 2017 ഡിസംബറിൽ അദ്ദേഹം ഉപഭോക്തൃ ഫോറത്തെ സമീപിച്ചു.
Source link

