LATEST

കോൺഗ്രസ് സംഘപരിവാറിന്റെ ബി ടീം: പിണറായി


തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസ് പാർട്ടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. ബി.ജെ.പിയെ എതിർക്കുന്നുവെന്ന് പറഞ്ഞ് വോട്ടു ചോദിക്കുന്ന കോൺഗ്രസ് നിർണായക ഘട്ടങ്ങളിൽ ബി.ജെ.പിക്ക് വിജയവഴി തുറക്കുന്ന രാഷ്ട്രീയമാണ് സ്വീകരിക്കുന്നത്. ഒഡീഷയിൽ ബി.ജെ.പി പിന്തുണയുള്ള സ്ഥാനാർത്ഥിയുടെ വിജയത്തിന് ക്രോസ് വോട്ടിംഗ് വഴിയൊരുങ്ങി. ബീഹാറിലേത് ഇതിലും വലിയ രാഷ്ട്രീയകാപട്യമാണ്. മുദ്രാവാക്യങ്ങളിൽ ബി.ജെ.പി വിരുദ്ധതയും പ്രവൃത്തിയിൽ ബി.ജെ.പിക്ക് കൈത്താങ്ങുമെന്നതാണ് കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയമെന്നും പിണറായി പറഞ്ഞു.


Source link

Back to top button