LATEST

എം.ഡി.എം.എയുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ


വടശ്ശേരിക്കര : വിൽപ്പനയ്ക്ക് എത്തിച്ച 30 ഗ്രാം എം.ഡി.എം.എയുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാൾ 24 പർഗാനാസ് ജില്ലയിൽ ഹബ്ര നോർത്ത് ബുദ്ധദേബ് ബിശ്വാസ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബസിൽ എത്തിയ ഇയാളെ രഹസ്യവിവരത്തെ തുടർന്ന് ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശ് കെ.എസ് , റാന്നി ഡിവൈ.എസ്.പി.ബിനു കുമാർ.എം.കെ എന്നിവരുടെ മേൽനോട്ടത്തിൽ പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണു, നർക്കോട്ടിക് സെൽ എസ്.ഐ മുജീബ് റഹ്മാൻ, ഡാൻസാഫ് എസ്.ഐ അജികുമാർ. ആർ, ടീം അംഗങ്ങളായ സുജിത്ത്, മിഥുൻജോസ് , ബിനു , ശ്രീരാജ് , ജിതിൻ, ഷെഫീഖ്, വിമൽ സി.പി.ഒ മാരായ വിഷ്ണു, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളുമായി ബന്ധമുള്ള സ്ഥലവാസികളായ ചിലരെപ്പറ്റി അന്വേഷണം നടന്നുവരുന്നതായും അവരും ഉടൻ പിടിയിലാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button