NATIIONAL

‘എം.എസ്. ധോണിയോടും കപിൽ ദേവിനോടും ഞാൻ ക്ഷമ ചോദിക്കുന്നു’: യുവരാജിന്റെ തുറന്നുപറച്ചിൽ– വിഡിയോ


മുംബൈ ∙ ഇന്ത്യൻ ടീം 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും മുത്തമിടുമ്പോൾ, ആ കീരിടവിജയങ്ങളിൽ പ്രധാനപങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു യുവരാജ് സിങ്. 2011 ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റും യുവരാജായിരുന്നു. ഇരു ലോകകപ്പുകളിലും എം.എസ്.ധോണിയാണ് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. ടീമിൽ ധോണിയേക്കാൾ സീനിയറായിരുന്നു യുവരാജ് എങ്കിലും രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ധോണിയെ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ധോണി പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായി എന്നതു ചരിത്രം.‘‘യോഗ്‌രാജിന്റെ അഭിമുഖങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ടോ?’’ എന്ന ചോദ്യത്തിന്, ‘‘ഇതു ശരിയല്ലെന്ന് ഞാൻ അച്ഛനോട് പറഞ്ഞു’’ എന്നാണ് യുവിയുടെ മറുപടി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബിലെ പ്രശസ്തനായ ക്രിക്കറ്റ് പരിശീലകനുമായ യോഗ്‌രാജ് സിങ്, മുൻ താരങ്ങളെക്കുറിച്ച് പലപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തുന്നയാളാണ്. 1980കളിൽ തന്നെ ടീമിൽ നിന്നു പുറത്താക്കിയതിന് അന്നത്തെ ക്യാപ്റ്റൻ കപിൽ ദേവിനെ കൊല്ലാൻ ആഗ്രഹിച്ചിരുന്നെന്ന് 2025ൽ യോഗ്‌രാജ് പറഞ്ഞിരുന്നു. യുവരാജ് ടീമിൽനിന്നു പുറത്താകാൻ കാരണവും ധോണിയാണെന്നായിരുന്നു യോഗ്‌രാജിന്റെ ആരോപണം. ഈ രണ്ട് ആരോപണങ്ങൾക്കാണ് യുവരാജ് ഖേദം പ്രകടിപ്പിച്ചത്.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Facebook/yuvirajsinghofficial/, Facebook/MSDhoni/ എന്നിവിടങ്ങളിൽ നിന്ന് എടുത്തതാണ്


Source link

Back to top button