NATIIONAL
ഋഷഭ് പന്തിനെ കെട്ടിപ്പിടിക്കുന്നു, ചിരിക്കുന്നു..: ‘നിങ്ങൾ കാണുന്നതെല്ലാം യാഥാർഥ്യമല്ല’; ‘അൺകട്ട്’ വിഡിയോയുമായി ലക്നൗ

ലക്നൗ∙ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനോടേറ്റ തോൽവിക്കു പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തും പരിശീലകൻ ജസ്റ്റിൻ ലാംഗറും ടീം ഉടമ സഞ്ജീവ് ഗോയങ്കയും തമ്മിൽ നടത്തിയ ചർച്ചയുടെ ‘അൺകട്ട്’ വിഡിയോ പങ്കുവച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. തോൽവിയിൽ പന്തിനെ, സഞ്ജീവ് ഗോയങ്ക ശകാരിക്കുകയാണെന്ന രീതിയിൽ വിഡിയോയുടെ കുറച്ചുഭാഗം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതു വൻ ചർച്ചയായതോടെയാണ് വിഡിയോയയുടെ മുഴുവൻ ഭാഗവും ലക്നൗ, ഔദ്യോഗിക പേജുകളിലൂടെ പങ്കുവച്ചത്.മുൻപ് തുടർച്ചയായ തോൽവികളിൽ ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ഗോയങ്ക ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചിരുന്നു. അന്ന് വലിയ വിമർശനങ്ങളാണ് ഗോയങ്കയ്ക്കെതിരെ ഉയർന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പന്തിനെയും ശകാരിക്കുന്നെന്ന രീതിയിൽ വിഡിയോ പ്രചരിച്ചത്. തോൽവിക്ക് ശേഷം സഞ്ജീവ് ഗോയങ്ക എക്‌സിൽ കുറിച്ചത് ഇങ്ങനെ:Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@LucknowIPLൽ നിന്ന് എടുത്തതാണ്
Source link


