CINEMA

ഊഹക്കച്ചവടക്കാരെ പറപ്പിച്ച് റിസർവ് ബാങ്ക്, ച​രി​ത്ര​ക്കു​തി​പ്പോ​ടെ തി​രി​ച്ചു​ക​യ​റി രൂ​പ​


കൊ​ച്ചി​:​ ​ഫോ​റെക്‌​സ് ​വി​പ​ണി​യി​ൽ​ ​ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ക​ടു​ത്ത​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​തോ​ടെ​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​ ​ഇ​ന്ന​ലെ​ ​ച​രി​ത്ര​മു​ന്നേ​റ്റം​ ​കാ​ഴ്ച​വ​ച്ചു.​ ​രൂ​പ​യു​ടെ​ ​മൂ​ല്യ​ത്ത​ക​ർ​ച്ച​ ​ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​ ​ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​ ​ആ​ർ​ബി​ട്രേ​ജ് ​വ്യാ​പാ​രം​ ​റി​സ​ർ​വ് ​ബാ​ങ്ക് ​നി​രോ​ധി​ച്ച​താ​ണ് ​ഗു​ണ​മാ​യ​ത്.​ ​
ഇ​തോ​ടൊ​പ്പം​ ​ബാ​ങ്കു​ക​ളു​ടെ​ ​ദീ​ർ​ഘ​ ​കാ​ല​ ​പൊ​സി​ഷ​നു​ക​ൾ​ ​വെ​ട്ടി​ച്ചു​രു​ക്കി.​ ​ഒ​രു​ ​വ്യാ​പാ​ര​ ​ദി​ന​ത്തി​ൽ​ ​രൂ​പ​യു​ടെ​ ​മൂ​ല്യ​ത്തി​ലു​ണ്ടാ​കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വ​ർ​ദ്ധ​ന​ക​ളി​ലൊ​ന്നാ​ണ് ​ഇ​ന്ന​ല​ത്തെ​ ​മു​ന്നേ​റ്റം.
പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​യു​ദ്ധം​ ​തീ​രു​ന്ന​തി​ന് ​സാ​ദ്ധ്യ​ത​ ​മ​ങ്ങി​യ​തോ​ടെ​ ​ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​ലോ​കം​ ​വീ​ണ്ടും​ ​മു​ൾ​മു​ന​യി​ലാ​യി.​ ​ഇ​റാ​നെ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ത്തു​വെ​ന്ന് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​അ​വ​കാ​ശ​പ്പെ​ട്ട​തി​ന് ​പി​ന്നാ​ലെ​ ​ഇ​റാ​ൻ​ ​ഗ​ൾ​ഫി​ലെ​ ​അ​മേ​രി​ക്ക​ൻ​ ​സേ​നാ​ ​താ​വ​ള​ങ്ങ​ൾ​ക്ക് ​നേ​രെ​ ​ശ​ക്ത​മാ​യി​ ​മി​സൈ​ൽ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി.​ ​അ​മേ​രി​ക്ക​ ​പൂ​ർ​ണ​മാ​യും​ ​കീ​ഴ​ട​ങ്ങാ​തെ​ ​യു​ദ്ധം​ ​നി​റു​ത്തി​ല്ലെ​ന്നാ​ണ് ​ഇ​റാ​ൻ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​
ഇ​തോ​ടെ​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​ഏ​ഴ് ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് ​ബാ​ര​ലി​ന് 108​ ​ഡോ​ള​റി​ലേ​ക്ക് ​മ​ട​ങ്ങി​യെ​ത്തി.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​വി​പ​ണി​ക​ളും​ ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി. ഇടിഞ്ഞത് 10%ഇന്നലെ ഒരവസരത്തിൽ രൂപ രണ്ട് ശതമാനത്തിലധികം മൂല്യ വർദ്ധനയോടെ 92.87 വരെ ഉയർന്നു.വ്യാപാരാന്ത്യത്തിൽ രൂപ 156 പൈസ നേട്ടവുമായി 93.14ൽ എത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച നാണയമായി രൂപ മാറിയിരുന്നു. ആഗോള ഫണ്ടുകൾ ഫോറക്‌സ് ഡെറിവേറ്റീവ് വ്യാപാരത്തിൽ ഊഹക്കച്ചവടം ശക്തമാക്കിയതാണ് രൂപയ്ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചത്. 2026 സാമ്പത്തിക വർഷത്തിൽ രൂപയുടെ മൂല്യത്തിൽ പത്ത് ശതമാനം ഇടിവാണുണ്ടായത്.


Source link

Back to top button