test del 3

ഉറങ്ങി എഴുന്നേറ്റവർ ആ മെയിൽ കണ്ട് ഞെട്ടി! 30,000 പേർക്ക് ജോലി പോയി, വൻ തിരിച്ചടി ഇന്ത്യക്കാർക്ക്?


ഐടി മേഖലയിലെ അതികായന്മാരായ ഒറാക്കിൾ മുപ്പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇന്ത്യൻ ടെക് ലോകത്തെ സംബന്ധിച്ച് ഈ വാർത്ത വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. എന്താണ് ഒറാക്കിളിൽ സംഭവിക്കുന്നത്? ഇന്ത്യൻ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുമോ? ആഗോള ടെക് വിപണിയിൽ വീണ്ടും ഒരു കരിനിഴൽ വീണിരിക്കുകയാണ്. ലാറി എലിസണിന്റെ നേതൃത്വത്തിലുള്ള ക്ലൗഡ് കംപ്യൂട്ടിങ് ഭീമനായ ഒറാക്കിൾ വലിയ രീതിയിലുള്ള വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചിരിക്കുന്നു. ലോകമെമ്പാടുമായി ഏകദേശം 30,000ത്തിലധികം പേർക്ക് ജോലി നഷ്ടപ്പെടുമ്പോൾ അതിൽ 12,000ത്തോളം പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.എന്തുകൊണ്ട് ഈ പിരിച്ചുവിടൽ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതാണ് ഒറാക്കിളിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകദേശം 5000 കോടി ഡോളറിന്റെ കടബാധ്യത കമ്പനി നേരിടുന്നുണ്ട്. ഐഐ നിക്ഷേപങ്ങൾ വർധിക്കുമ്പോഴും കമ്പനിയുടെ പണമൊഴുക്കിൽ ഇടിവ് സംഭവിച്ചു. 2026ൽ ഒറാക്കിളിന്റെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞു. മറ്റ് മുൻനിര ടെക് കമ്പനികൾ നേട്ടമുണ്ടാക്കുമ്പോഴാണ് ഒറാക്കിളിന് ഈ തിരിച്ചടി നേരിട്ടത്. തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിലൂടെ 800 കോടി മുതൽ 1000 കോടി ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.അതേസമയം, ഇന്ത്യയിലെ നിയമങ്ങളും ലേബർ റെഗുലേഷനുകളും അനുസരിച്ചുള്ള ഒരു പാക്കേജായിരിക്കും ഇവിടത്തെ ജീവനക്കാർക്ക് ലഭിക്കുക. അമേരിക്കയിലെ രീതി പിന്തുടരുകയാണെങ്കിൽ വർഷങ്ങളായി കമ്പനിയിൽ സേവനം അനുഷ്ഠിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട പാക്കേജ് ലഭിച്ചേക്കാം. എങ്കിലും മെറ്റ, ആമസോൺ തുടങ്ങി കമ്പനികൾ നൽകിയതുമായി താരതമ്യം ചെയ്യുമ്പോൾ ഒറാക്കിളിന്റെ പാക്കേജ് അൽപം കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മെറ്റ 16 ആഴ്ചത്തെ ശമ്പളവും 6 മാസത്തെ ആരോഗ്യ ഇൻഷുറൻസും നൽകിയപ്പോൾ, ബ്ലോക്ക് 20 ആഴ്ചത്തെ ശമ്പളവും 5,000 ഡോളർ സ്റ്റൈപ്പന്റും നൽകിയിരുന്നു.


Source link

Back to top button