test del 3
ഉദ്യോഗസ്ഥരില്ലാത്ത തക്കം നോക്കി കുന്നിടിച്ച് അനധികൃത നിർമാണം

മൂന്നാർ ∙ തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥർ പോയതോടെ വട്ടവട മേഖലയിൽ അനധികൃത നിർമാണങ്ങൾ വ്യാപകമായി. കോവിലൂർ ടൗണിന് ഭീഷണിയായി ചെങ്കുത്തായ വലിയ കുന്നിടിച്ച് നിർമാണങ്ങൾ നടത്തുന്നു. കോവിലൂർ ടൗണിൽ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള വലിയ കുന്നാണ് യന്ത്രസഹായത്തോടെ ഇടിച്ചു നിരത്തുന്നത്. റവന്യു വകുപ്പിന്റെ അനുമതിയില്ലാതെയുള്ള റിസോർട്ട് നിർമാണത്തിനാണ് കുന്നിടിച്ചു നിരത്തുന്നത്.
Source link


