ഈ 72 മണിക്കൂര്‍ നേരം കേരളത്തില്‍ ഒരു തുള്ളി മദ്യം കിട്ടില്ല; തീയതികള്‍ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈ ഡേകള്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒമ്പതിന് വൈകുന്നേരം ഏഴ് മണിവരെ മദ്യം വില്പ്പനയുണ്ടായിരിക്കില്ല. ഏപ്രില്‍ ഏഴാം തീയതി വൈകുന്നേരം ഏഴ് മണി മുതല്‍ ഏപ്രില്‍ ഒമ്പതാം തീയതി ഏഴ് മണി വരെയുള്ള 48 മണിക്കൂറാണ് ഡ്രൈ ഡേ ആയിരിക്കുക.വോട്ടെടുപ്പ് ദിനത്തില്‍ നിയമ സംരക്ഷണവും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായാണ് മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള നടപടി. വോട്ടെണ്ണല്‍ നടക്കുന്ന മെയ് 4ാം തീയതിയും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. അന്നും സംസ്ഥാനത്ത് മദ്യവില്‍പ്പനയ്ക്ക് പൂര്‍ണമായ നിരോധനമുണ്ടാകും.തിരഞ്ഞെടുപ്പ് ദിനം, വോട്ടെണ്ണല്‍ ദിനം എന്നീ ദിവസങ്ങളില്‍ സംസ്ഥാനത്തെ ക്രമസമാധാനം പരിപാലിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
Source link



