LATEST

‘ഈ ശീലം വീട്ടിലേക്ക് പാമ്പുകളെ ക്ഷണിച്ച് വരുത്തും’; തെറ്റെന്ന് ചൂണ്ടിക്കാണിച്ച് വിദഗ്ദ്ധര്‍ 


മനുഷ്യന്‍ ഏറ്റവും അധികം ഭയപ്പെടുന്ന ജീവിയേത് എന്ന് ചോദിച്ചാല്‍ ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം പാമ്പ് എന്നായിരിക്കും. വിഷപ്പാമ്പുകളുടെ കടിയേറ്റുള്ള മരണം നമ്മുടെ നാട്ടില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് എന്നാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കണക്കുകളെ ഉദ്ധരിച്ച് പറയുന്നതും. പലപ്പോഴും നമ്മള്‍ മനുഷ്യര്‍ അറിഞ്ഞും അറിയാതെയും വരുത്തുന്ന പിഴവുകളാണ് പാമ്പുകളെ ക്ഷണിച്ച് വരുത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാട്, കാട് പിടിച്ച് കിടക്കുന്ന പ്രദേശം, അലക്ഷ്യമായി സാധനങ്ങള്‍ കൂട്ടിയിടുക തുടങ്ങിയവയാണ് പ്രധാന വില്ലന്‍.എന്നാല്‍ പാമ്പുകളെ സംബന്ധിച്ച് നിരവധി അന്ധവിശ്വാസങ്ങളും മിത്തുകളും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. സാധാരണയായി കേട്ടുവരുന്ന ഒന്നാണ് രാത്രകാലങ്ങളില്‍ ചൂളമടിച്ചാല്‍ വീട്ടിലേക്ക് പാമ്പുകള്‍ എത്തുമെന്നത്. എന്നാല്‍ ഇതിന് എന്തെങ്കിലും ശാസ്ത്രീയമായ അടിത്തറയില്ല എന്നതാണ് രസകരമായ കാര്യം. ചൂളമടിച്ചാല്‍ കേള്‍ക്കാനായി പാമ്പുകള്‍ക്ക് ചെവികളില്ല എന്നതാണ് പ്രധാന കാര്യം. അന്തരീക്ഷത്തിലുള്ള ശബ്ദതരംഗങ്ങളെ തിരിച്ചറിയാന്‍ അതുകൊണ്ട് തന്നെ പാമ്പുകള്‍ക്ക് കഴിവില്ല.ചുറ്റുപാടുമുണ്ടാകുന്ന വൈബ്രേഷനുകളില്‍ നിന്നാണ് പാമ്പുകള്‍ ചുറ്റുംനടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്ന്. നിലത്തുണ്ടാകുന്ന നേരിയ ചലനങ്ങള്‍ പോലും പാമ്പുകളുടെ ശരീരത്തിലെ വൈബ്രേഷനായി പ്രതിഫലിക്കും. പാമ്പുകളെ അകറ്റാന്‍ നടക്കുമ്പോള്‍ ശബ്ദമുണ്ടാക്കി പോകണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്. മനുഷ്യസാന്നിദ്ധ്യം തിരിച്ചറിഞ്ഞാല്‍ അവിടെ നിന്ന് രക്ഷപ്പെടുകയെന്നതാണ് പാമ്പുകള്‍ ആദ്യം ചെയ്യുന്നത്.


Source link

Related Articles

Back to top button