test del 2
ഈ ക്രിമിനലുകളെ മറക്കരുത്, 168 കുട്ടികൾ കൊല്ലപ്പെട്ടതിന് കാരണക്കാർ- US ഉദ്യോഗസ്ഥരുടെ ചിത്രവുമായി ഇറാൻ

ടെഹ്റാൻ: മിനാബിലെ സ്കൂളിലേക്ക് മിസൈൽ വർഷിക്കാൻ കാരണക്കാരായ യുഎസ് നാവികോദ്യോഗസ്ഥരുടെ ചിത്രം പുറത്തുവിട്ട് ഇറാൻ. ഫെബ്രുവരി 28-ാം തീയതി നടന്ന ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെയും സൗത്ത് ആഫ്രിക്കയിലെയും നൈജീരിയയിലെയും ഇറാൻ എംബസികൾ യുഎസ് ഉദ്യോഗസ്ഥരുടെ ചിത്രം സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.എൽ.ആർ. ടേറ്റ്, ജെഫ്രി ഇ. യോർക്ക് എന്നിങ്ങനെയാണ് ഇവരുടെ പേരെന്ന് കുറിപ്പിൽ പറയുന്നു. അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാൻസിലെ കമാൻഡിങ് ഓഫീസറാണ് ടേറ്റ്, യോർക്ക് എക്സിക്യൂട്ടീവ് ഓഫീസറും. ടോംഹോക്ക് വിഭാഗത്തിൽപ്പെട്ട മിസൈലുകൾ മൂന്ന് അവസരത്തിൽ തൊടുക്കാൻ അനുമതി നൽകിയത് ഇവരാണെന്ന് എക്സിലെ കുറിപ്പിൽ പറയുന്നു.‘ഈ രണ്ട് ക്രിമിനലുകളെയും ഓർത്തുവെക്കണം. യുഎസ്എസ് സ്പ്രുവാൻസിലെ കമാൻഡർ ലേയ്ഗ് ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക്. ഇവരാണ് മിനാബിലെ ഒരു സ്കൂളിൽ 168 നിഷ്കളങ്കരായ കുഞ്ഞുങ്ങൾ കൊല്ലപ്പെടാൻ കാരണമായ, ടോംഹോക്ക് മിസൈൽ മൂന്ന് തവണ വർഷിക്കാൻ ഉത്തരവിട്ടത്, എന്നാണ് എക്സിലെ കുറിപ്പിൽ പറയുന്നത്.സമാനമായ കുറിപ്പ് പങ്കുവെച്ച സൗത്ത് ആഫ്രിക്കയിലെ ഇറാനിയൻ എംബസി, ഈ രണ്ട് ഉദ്യോഗസ്ഥർക്കും മക്കളില്ലേ എന്ന ചോദ്യം ഉന്നയിക്കുന്നു. നൈജീരിയയിലെ ഇറാനിയൻ എംബസിയാകട്ടേ, ഈ രണ്ട് ഉദ്യോഗസ്ഥർക്കും രാത്രി എങ്ങന ഉറങ്ങാൻ കഴിഞ്ഞുവെന്നാണ് കുറിപ്പിൽ ആരായുന്നത്.
Source link


