LIFESTYLE NEW

ഈ അഞ്ച് രാജ്യങ്ങളിൽ കീശ കാലിയാതെ നിങ്ങൾക്ക് യാത്ര ചെയ്യാം, ചെലവ് ഒരു ലക്ഷത്തിൽ താഴെ


കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ നിങ്ങളുടെ കീശ കാലിയാതെ യാത്ര ചെയ്യാൻ കഴിയുന്ന അഞ്ച് രാജ്യങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ജോർജിയയാണ് പട്ടികയിൽലെ ആദ്യത്തെ രാജ്യം. യൂറോപ്യൻ നഗരങ്ങളുടെ അതേ പ്രൗഢിയും പർവതനിരകളുടെ മനോഹര കാഴ്ചകളും ആസ്വദിക്കാൻ ജോർജിയ തിരഞ്ഞെടുക്കുന്നതിലൂടെ ഒരിക്കലും മറക്കാനാവാത്ത അനുഭവവമായിരിക്കും നിങ്ങൾക്ക് കിട്ടുക. പുരാതന നഗരങ്ങൾ, വൈൻ സംസ്‌കാരം എന്നിവയാണ് ജോർജിയയുടെ പ്രത്യേക. അഞ്ച് മുതൽ ഏഴ് ദിവസം വരെയുള്ള യാത്രയ്ക്ക് ഏകദേശം 65,000മോ 85,000 രൂപയോളമാണ് ചെലവ്. ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്ന കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന രാജ്യമാണ് കസാക്കിസ്ഥാൻ. അൽമാട്ടി നഗരത്തിലെ ആധുനിക ജീവിതരീതിയും നഗരത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മഞ്ഞുപുതച്ച പർവതനിരകളും സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമായിരിക്കും നൽകുക. കുറഞ്ഞ വിമാന നിരക്കും താമസ സൗകര്യങ്ങളും ലഭ്യമായതിനാൽ ബഡ്‌ജറ്റ് യാത്രക്കാർക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമാണിത്.


Source link

Back to top button