test del 3

ഈസ്റ്റർ അവധി: താമരശ്ശേരി ചുരത്തിൽ കൂടുതൽ പൊലീസ്; ഭാരവാഹനങ്ങൾ നിയന്ത്രിക്കും


കോഴിക്കോട് ∙ ഈസ്റ്റർ അവധിയുടെ ഭാഗമായി താമരശ്ശേരി ചുരത്തിലൂടെ കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കാനുളള സാധ്യത മുൻനിർത്തി ചുരം റോഡിൽ ട്രാഫിക് നിയന്ത്രണങ്ങൾക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് കോഴിക്കോട് റൂറൽ എസ്പി ടി.ഫറാഷ്. അവധിയും മറ്റും ഉളളതിനാൽ ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടായാൽ അടിയന്തരമായി ഇടപെടുന്നതിന് കൂടുതൽ മൊബൈൽ സ്ക്വാഡുകളെയും രംഗത്തിറക്കുമെന്ന് അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.∙ വടകര ഭാഗത്തും ഗതാഗത നിയന്ത്രണംകോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന് നിന്ന് കുറ്റ്യാടി റോഡിലേക്കോ കൊയിലാണ്ടിയിൽ നിന്നും റെയിൽവേ ഓവർ ബ്രിജ് കയറി ഉള്ള്യേരി പേരാമ്പ്ര വഴിയോ പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ചെറുവാഹനങ്ങൾക്ക് ചെങ്ങോട്ടുകാവ് നിന്നും ബൈപ്പാസിലേക്ക് കയറി നന്തി വഴിയും പോകാവുന്നതാണ്. കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് വരുന്ന ലോക്കൽ ബസുകൾ കൊല്ലം പെട്രോൾ പമ്പിൽ നിർത്തി ആളെ ഇറക്കി തിരിച്ചു പോകണം.


Source link

Back to top button