LATEST

ഇൻഡിഗോ സി.ഇ.ഒ രാജിവച്ചു


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പീറ്റർ എൽബേർസ് രാജിവച്ചു, കഴിഞ്ഞ ഡിസംബറിൽ വിമാന കമ്പനി നേരിട്ട കടുത്ത പ്രവർത്തന പ്രതിസന്ധിയെ തുടർന്നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ഇൻഡിഗോ വ്യക്തമാക്കി. ഇടക്കാലത്തേക്ക് കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടർ രാഹുൽ ഭാട്ടിയ സി.ഇ.ഒയുടെ ചുമതല നിർവഹിക്കും. ഡിസംബർ ഒന്ന് മുതൽ ഒൻപത് വരെയുള്ള കാലയളവിൽ പൈലറ്റ് ക്ഷാമം മൂലം 4,290 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. രാജ്യത്തെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് ഇൻഡിഗോ നടപടി സൃഷ്‌ടിച്ചത്.


Source link

Related Articles

Back to top button