LATEST

നദീതീര ലൈറ്റ് ഹൗസുകൾ വരുന്നു


കൊച്ചി: ഇന്ത്യയിൽ ആദ്യമായി ഉൾനാടൻ ജലപാതയിൽ ലൈറ്റ് ഹൗസ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് തുടക്കമായി. ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള നാല് നദീതീര ലൈറ്റ് ഹൗസുകൾക്ക് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, മന്ത്രി സർബാനന്ദ സോനോവാൾ ശിലാസ്ഥാപനം നിർവഹിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബോഗിബീൽ, കാംരൂപ് ജില്ലയിലെ പാണ്ഡു, നാഗോൺ ജില്ലയിലെ സിൽഘട്ട്, ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ഘട്ട് എന്നിവിടങ്ങളിലാണ് നദീതീര ലൈറ്റ് ഹൗസുകൾ ഒരുങ്ങുന്നത്. നാല് ലൈറ്റ് ഹൗസുകളുടെയും സംയോജിത പദ്ധതി ചെലവ് ഏകദേശം 84 കോടി രൂപയാണ്.


Source link

Back to top button