LATEST

ഇലക്ഷനിൽ ലീഡ് നേടുന്ന ബൂത്ത് കമ്മിറ്റി ഭാരവാഹികൾക്ക് വിദേശയാത്ര ഓഫറുമായി ലീഗ് സംസ്ഥാന ഭാരവാഹി, എസ്‌പിയോട് റിപ്പോർട്ട് തേടി കളക്‌ടർ


മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലീഡ് നേടിക്കൊടുക്കുന്ന ബൂത്ത് ഭാരവാഹികൾക്ക് വിദേശ യാത്രാ ഓഫർ മുന്നോട്ടുവച്ച് മുസ്‌ലീം ലീഗ് സംസ്ഥാന നേതാവ്. സംഭവം വിവാദമായതോടെ ജില്ലാ കളക്‌ടർ എസ്‌പിയോട് റിപ്പോർട്ട് തേടി. മലപ്പുറം തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് വേണ്ടി ഇലക്ഷൻ പ്രചരണ പരിപാടി നടത്തവെ മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിയാണ് യുഎഇയിലേക്ക് യാത്ര ഓഫർ വിവരം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അറിയിച്ചത്.ബൂത്തിലാണ് നിങ്ങളുടെ പണിയെന്നും ഏത് പഞ്ചായത്തിലെ ബൂത്തിലാണ് ലീഡ് നേടിയതെന്ന് നോക്കുമെന്നും യുഎഇയിൽ പോകാൻ പഞ്ചായത്തും ടിക്കറ്റ് സ്‌പോൺസർ ചെയ്യുമെന്നുമാണ് സി പി ബാവ ഹാജി പ്രസംഗത്തിൽ പറഞ്ഞത്. കൂടുതൽ ലീഡ് നേടുന്ന ബൂത്ത് ഭാരവാഹികൾക്ക് യുഎഇയിലേക്കും റിട്ടേൺ ടിക്കറ്റും 15 ദിവസത്തെ താമസസൗകര്യവും നൽകുമെന്നാണ് ഹാജി അറിയിച്ചത്.സംഭവം ശ്രദ്ധയിൽപെട്ടെന്നും പ്രസംഗം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മലപ്പുറം ജില്ലാ കളക്‌ടർ വിനയ് ഗോയൽ അറിയിച്ചു. ‘ജില്ലാ പൊലീസ് മേധാവിയോട് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഏത് തരത്തിലുള്ളതാണ് സംസാരം എന്ന് പരിശോധിക്കും. പ്രസംഗം പെരുമാറ്റ‌ ചട്ടലംഘന പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കും.’ കളക്‌ടർ വ്യക്തമാക്കി. അതേസമയം പ്രസംഗം പെരുമാറ്റ ചട്ടലംഘനമല്ലെന്നും പൊതുജനങ്ങൾക്ക് സൗജന്യമടക്കം നൽകുന്ന തരത്തിലുള്ളതാണ് ചട്ടലംഘനമെന്നും എന്നാൽ ഇവിടെ ഇലക്ഷൻ പ്രചരണത്തിന് നേതാക്കളെയും പ്രവർത്തകരെയും ഒന്ന് ഉഷാറാക്കാൻ വേണ്ടിയാണ് സി പി ബാവ ഹാജി പറഞ്ഞതെന്നുമാണ് യുഡിഎഫ് നൽകുന്ന വിശദീകരണം.


Source link

Related Articles

Back to top button