test del 2
ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല; പകുതി ലക്ഷ്യം കൈവരിച്ചു- നെതന്യാഹു

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അതിന്റെ ലക്ഷ്യങ്ങളിൽ പകുതിയേക്കാൾ കൂടുതൽ കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ എപ്പോൾ അവസാനിപ്പിക്കണമെന്ന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.’തീർച്ചയായും പകുതി പിന്നിട്ടു. പക്ഷെ, സമയപരിധിയെ കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമയം എന്നതിലുപരി ദൗത്യം എന്നതിലാണ് യുദ്ധം പകുതി പിന്നിട്ടത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കങ്ങൾ നടത്തുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. നാലു മുതൽ ആറാഴ്ച വരെ നീണ്ടുനിൽക്കുന്നതാകും ഇറാൻ യുദ്ധമെന്നായിരുന്നു ട്രംപ് തുടക്കത്തിൽ പറഞ്ഞിരുന്നത്.ആഴ്ചകൾ കൂടി നീണ്ടുനിൽക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തിങ്കളാഴ്ച പറഞ്ഞു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോക വ്യാപകമായി ഊർജ്ജ പ്രതിസന്ധി നേരിടുന്നുണ്ട്.
Source link


