test del 2

ഇറാൻ തകർന്നുവെന്ന് ട്രംപ്; കൃത്യമായ ധാരണയില്ല, അമേരിക്ക നാണംകെടുംവരെ യുദ്ധം തുടരുമെന്ന് ഇറാൻ


വാഷിങ്ടൺ: ഇറാനുമേൽ യു.എസ്. ഏതാണ്ട് വിജയിച്ചുകഴിഞ്ഞെന്നും യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് തങ്ങളുടെ സൈന്യം വളരെ അടുത്തെത്തിയെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നാവിക-വ്യോമ സേനകളെ ഇല്ലാതാക്കിയെന്നും മിസൈൽ ഉത്പാദനകേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞനിലയിലാണെന്നും പറഞ്ഞു. സൈനികനടപടി അധികം വൈകാതെ അവസാനിപ്പിക്കും. വരുന്ന രണ്ടുമൂന്നാഴ്ച ഇറാനിൽ അതിശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പുനൽകി.എന്നാൽ, അമേരിക്ക സ്ഥിരമായ നാണംകെടലിനും പശ്ചാത്താപത്തിനും കീഴടങ്ങലിനും വിധേയമാകുന്നതുവരെ യുദ്ധം തുടരുമെന്ന് ഇറാൻ സൈന്യം ട്രംപിന് മറുപടിനൽകി. യു.എസ്. ഇന്റലിജൻസിന് ഇറാന്റെ സൈനിക-ആയുധ ശേഷിയെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും പരിഹസിച്ചു.യു.എസ്. കരയുദ്ധത്തിനിറങ്ങിയാൽ ആരും തിരിച്ചുപോകില്ല-ഇറാൻടെഹ്റാൻ: ഇറാനിൽ യു.എസ്. സൈന്യം കരയുദ്ധത്തിനിറങ്ങിയാൽ അധിനിവേശക്കാരിലൊരാൾപോലും ജീവനോടെ തിരികെ പോകില്ലെന്ന് സേനാമേധാവി മേജർ ജനറൽ അമീർ ഹതാമി പറഞ്ഞു. കരയുദ്ധത്തിന് സജ്ജരായിരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ശത്രുക്കളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു. ഇറാനെതിരേയുള്ള നടപടിക്കായി 2500 മറീനുകളെയും ആയിരക്കണക്കിന് പാരാട്രൂപ്പുകളെയും യു.എസ്. പുതുതായി മേഖലയിൽ വിന്യസിച്ചിരുന്നു.


Source link

Back to top button