test del 3
ഇറാൻ ആയുധമാക്കുമോ ആ 400 കി.ഗ്രാം! നിർണായക ‘ഫത്‌വ’ മരിച്ചെന്ന്; മുജ്തബയുടെ നീക്കത്തിൽ നിഗൂഢത

പതിറ്റാണ്ടുകളായി ‘സമാധാനപരമായ ആണവപദ്ധതി’ എന്ന് ഇറാൻ ആവർത്തിച്ചുപറഞ്ഞ വാചകങ്ങൾ ഇപ്പോൾ മാറുകയാണ്. പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ മരണവും ഇസ്രയേൽ-യുഎസ് ആക്രമണങ്ങളും ഇറാനെ പുതിയൊരു തീരുമാനത്തിലേക്ക് നയിക്കുമോ?∙ ഫത്‌വയുടെ പ്രസക്തി നഷ്ടമായോ? മുൻപ് ഖമനയി പുലർത്തിയിരുന്ന ‘തന്ത്രപരമായ ക്ഷമ’ എന്ന നയം പുതിയ നേതൃത്വം തുടരുമോ എന്നതാണ് പ്രധാന ചോദ്യം. യുറേനിയം സംപുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് എത്തിച്ചിട്ടും ബോംബ് നിർമാണത്തിലേക്ക് ഇറാൻ കടക്കാതിരുന്നത് ഖമനയിയുടെ കടുംപിടുത്തം മൂലമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയി അധികാരമേൽക്കുമ്പോൾ ഈ നിലപാടിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ കരുതുന്നു.
Source link


