LATEST

മയക്കുമരുന്ന് പിടികൂടി


മുക്കം: മുക്കത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. കുന്ദമംഗലം എക്സൈസ് സംഘമാണ് മാമ്പറ്റയിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്. പുത്തൂർ കണിയാർകണ്ടം ചീടിക്കൽവീട്ടിൽ ഷാഹുൽ അമീൻ (25)ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 3 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. ഇന്നലെ പുലർച്ചെ 3.15 ഓടെയായിരുന്നു സംഭവം. മുക്കം നഗരസഭയിലേയും പരിസരങ്ങളിലേയും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് ലഹരി വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് പിടിയിലായ ഷാഹുൽഅമീൻ. കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ എൻ. ആഷിക് ഷാനും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ ജലാലുദ്ദീൻ, വി.എ മുഹമ്മദ് അസ്ലം, പ്രിവന്റ് ഓഫീസർ ഗ്രേഡ് കെ.സുജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി റെനീഷ്, പ്രബീഷ്, സ്പെഷ്യൽ സ്ക്വാഡ് അംഗം പി.പി ജിത്തു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വി.പി മുബഷിർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


Source link

Back to top button