test del 3

ഇറാൻ ആക്രമണത്തിന് തൊട്ടുമുമ്പ് ട്രംപ് വിശ്വസ്തന്‍റെ ‘ദുരൂഹ നിക്ഷേപം’, വേലിതന്നെ വിളവ് തിന്നുന്നോ? ഇൻസൈഡർ ട്രേഡിങ് സംശയം


ഫെബ്രുവരി 28ന് അപ്രതീക്ഷിതമായാണ് യുഎസ് – ഇസ്രയേൽ സൈന്യം ഇറാനിലെ കേന്ദ്രങ്ങിൽ ആക്രമണം നടത്തിയത്. ലോകത്തിലെ ചുരുക്കം ചില ആളുകൾക്ക് മാത്രമറിയാവുന്ന രഹസ്യമായിരുന്നു അത്. എന്നാൽ ഇരുവിഭാഗവും യുദ്ധം തുടങ്ങിയതോടെ പ്രതിരോധ കമ്പനികൾക്ക് നല്ല കോളാണ്. എല്ലാ രാജ്യങ്ങളും പ്രതിരോധ മേഖലയിൽ ചെലവിടൽ കൂട്ടിയിട്ടുണ്ട്. ഇത്തരം കമ്പനികളിൽ നേരത്തെ നിക്ഷേപിച്ചവരാണ് യുദ്ധത്തിന്‍റെ സമയത്തു പോലും പണമുണ്ടാക്കുന്നത്. എന്നാൽ ഇറാനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്‍റെ നിക്ഷേപക ഉപദേഷ്ടാവ് പ്രതിരോധ കമ്പനികളിൽ നടത്തിയ ചില നീക്കങ്ങളാണ് ഇന്നത്തെ ചർച്ചാ വിഷയം.  ‘ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വഷളാകുമ്പോൾ വിവിധ സർക്കാരുകൾ സുരക്ഷ ആവശ്യങ്ങൾക്ക് പണം ചെലവഴിക്കാൻ ഇടയുള്ള കമ്പനികളിൽ നിക്ഷേപിക്കാനുള്ള അവസരം ‘ – പീറ്റ് ഗെഹ്സെത്തിന്‍റെ ബ്രോക്കർ നിക്ഷേപിക്കാൻ ഉദ്ദേശിച്ച ഫണ്ടിനെക്കുറിച്ച് ബ്ലാക്ക്റോക്ക് പറയുന്നത് ഇങ്ങനെയാണ്. വമ്പൻ പ്രതിരോധ കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, നോർത്ത് ഗ്രൂപ്പ ഗ്രുമ്മൻ, ആർടിഎക്സ് തുടങ്ങിയ കമ്പനികളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. എല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വമ്പൻ പ്രതിരോധ ഓർഡര്‍ ലഭിക്കുന്ന കമ്പനികൾ കൂടിയാണ്. ഇറാനിലെ സൈനിക നടപടി മറയാക്കി സാമ്പത്തിക മേഖലയിൽ വലിയ തട്ടിപ്പു നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ട്രംപിന്‍റെ വിശ്വസ്തന്‍റെ പേരിലും ആരോപണം ഉയർന്നത്. ഇറാനുമായി ബന്ധപ്പെട്ട വലിയ പ്രഖ്യാപനങ്ങൾക്ക് മുമ്പ് വിപണിയിൽ അസാധാരണ ഇടപെടലുകൾ നടന്നതായി ഇതിനോടകം തന്നെ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇറാനിലെ ഊർജ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അഞ്ച് ദിവസത്തേക്ക് ഒഴിവാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. അതിനു തൊട്ടുമുമ്പ് ക്രൂഡ് ഓയിലിൽ അസാധാരണ ഇടപെടൽ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക രഹസ്യങ്ങൾ അറിയാവുന്ന ഉന്നതർ ഇതുപയോഗിച്ച് അനധികൃതമായി വിപണിയിൽ ഇടപെടുന്ന ഇൻസൈഡർ ട്രേഡിങ്ങാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് നിഷേധിച്ചു. 


Source link

Back to top button