test del 4 copy of del 3

ഇറാന്റെ മലനിരകളിൽ ‘മാൻ വേഴ്സസ് വൈൽഡ്’; 60,000 ഡോളർ പ്രതിഷലം, 48 മണിക്കൂർ നീണ്ട അതിജീവനം ഒടുവിൽ മോചനം


‌അത്യാധുനിക യുദ്ധവിമാനം തകർന്നു വീണത് ശത്രുരാജ്യമായ ഇറാന്റെ മണ്ണിൽ. ചുറ്റും ആയുധധാരികളായ ഇറാനിയൻ സൈന്യം. സൈനികനെ പിടിച്ചുകൊടുക്കുന്നവർക്ക് ഇറാൻ പ്രഖ്യാപിച്ചത് 60,000 ഡോളർ (ഏകദേശം 50 ലക്ഷം രൂപ) പ്രതിഫലം. ഒരു ഹോളിവുഡ് ത്രില്ലറിനെ വെല്ലുന്ന ഈ സാഹസികതയ്ക്കൊടുവിൽ, അമേരിക്കൻ എയർഫോഴ്സ് കേണൽ മരണത്തിൻ്റെ വക്കിൽ നിന്ന് തിരിച്ചെത്തിയിരിക്കുന്നു. അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനമെന്നാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചത്.ഏപ്രിൽ 3നാണ് അമേരിക്കയുടെ എഫ്15ഇ സ്‌ട്രൈക്ക് ഈഗിൾ വിമാനം ഇറാൻ വെടിവെച്ചിട്ടത്. പൈലറ്റിനെ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും, വെപ്പൺസ് സിസ്റ്റം ഓഫീസറായ കേണൽ ഇറാന്റെ മലനിരകളിൽ ഒറ്റപ്പെട്ടു. യുഎസ് സൈന്യത്തിൽ പൈലറ്റുമാർക്ക് നൽകുന്ന അതീവ കഠിനമായ അതിജീവന പരിശീലനമാണ് (SERE training) ഇവിടെ അദ്ദേഹത്തിൻ്റെ തുണയ്ക്കെത്തിയത്.7,000 അടി ഉയരത്തിലെ അതിജീവനം: പക്കലുണ്ടായിരുന്ന ലൊക്കേഷൻ ട്രാക്കറും ഒരു ഹാൻഡ്‌ഗണ്ണുമായി അദ്ദേഹം ദുർഘടമായ പാറക്കെട്ടുകൾക്കിടയിൽ ഒളിച്ചു. ശത്രുക്കൾ തൊട്ടടുത്തെത്തിയപ്പോൾ 7,000 അടി ഉയരമുള്ള മലനിരകളിലൂടെ അദ്ദേഹം കാൽനടയായി സഞ്ചരിച്ചു.


Source link

Back to top button