test del 2
ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും, യുദ്ധം അവസാനഘട്ടത്തിൽ – മുന്നറിയിപ്പും അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടികൾ ശക്തമാക്കാനൊരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പ്രധാന സൈനികലക്ഷ്യങ്ങൾ നേടുന്നതുവരെ യുഎസ് സേന പ്രവർത്തനങ്ങൾ തുടരുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഭരണകൂടമാറ്റം തങ്ങളുടെ പ്രധാനലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിന്റെ അവസാനം അടുത്തിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.വൈറ്റ്ഹൗസിൽ വെച്ച് രാജ്യത്തോട് അഭിസംബോധന ചെയ്യവേയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.ഇറാന്റെ സൈനികശേഷി തകർക്കുന്നതും ആണവായുധങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങളിലേക്ക് യുഎസ് അടുക്കുകയാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസത്തെ സൈനികനടപടികൾ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും നേതൃത്വത്തെയും ഗണ്യമായി ദുർബലപ്പെടുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടു, അതേസമയം ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശേഷി ഇല്ലാതാക്കുക എന്നതിനാണ് മുൻഗണന നൽക്കുന്നതെന്നും ആവർത്തിച്ചു.ഇറാൻ വ്യവസ്ഥകളുമായി യോജിച്ചില്ലെങ്കിൽ അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആക്രമണങ്ങൾ വർദ്ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു, രാജ്യം യുഎസ് ലക്ഷ്യങ്ങൾ നിറവേറ്റുന്നതുവരെ സൈനിക സമ്മർദ്ദം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് സേന വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ ഇറാന്റെ മിസൈൽ ശേഷി, നാവിക സേന, സൈനിക നേതൃത്വം എന്നിവയ്ക്ക് ഗുരുതരമായ നാശം സംഭവിച്ചതായും ട്രംപ് അവകാശപ്പെട്ടു.
Source link


