test del 2
ഇറാനെ ആഗോള ഊർജരാഷ്ട്രീയത്തിൽ പ്രധാനിയാക്കുന്ന ജീവനാഡി; ട്രംപിന്റെ കണ്ണ് ഖാർഗ് ദ്വീപിൽ തന്നെ!

വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണ കൈവശപ്പെടുത്തുക എന്നതാണ് നിലവിൽ തനിക്കേറ്റവും ഹരമുള്ള കാര്യമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. യുഎസ്- ഇസ്രയേൽ-ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ഇറാൻ്റെ 90 ശതമാനം എണ്ണ കയറ്റുമതിയും നടക്കുന്ന ഖാർഗ് ദ്വീപിന്റെ നിയന്ത്രണം കൈവശപ്പെടുത്താൻ യുഎസ് ലക്ഷ്യമിടുന്നതോടെ എണ്ണ ഈ യുദ്ധത്തിൽ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. വെനസ്വേലയിലെയും ക്യൂബയിലെയും എണ്ണയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്ന ട്രംപിൻ്റെ അവകാശവാദങ്ങൾക്ക് മാസങ്ങൾക്ക് ശേഷമാണ് ഇറാനെക്കുറിച്ചുള്ള പ്രസ്താവന വരുന്നത്.ഖാർഗ് ദ്വീപ് സംഘർഷഭരിതമായി തുടരുകയും ലോകത്തിൻ്റെ ഊർജ വിതരണത്തിൻ്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ നിലവിലെ യുദ്ധം ലോകമെമ്പാടും ഇന്ധനക്ഷാമത്തിന് കാരണമായിട്ടുണ്ട്. ഇറാനിയൻ എണ്ണയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്ന യുഎസ്, ഉയർന്നുവരുന്ന ആഗോള എണ്ണ വില കുറയ്ക്കുന്നതിനായി ഏപ്രിൽ 19 വരെ കടലിൽ കുടുങ്ങിക്കിടക്കുന്ന 140 ദശലക്ഷം ബാരലിന്റെ വിൽപനയ്ക്കായി ഉപരോധം നീക്കിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാർബൺ ശേഖരങ്ങളിൽ ഒന്നാണ് ഇറാനിൽ ഉള്ളത്. ഏകദേശം 208.6 ബില്യൺ ബാരൽ എണ്ണശേഖരം ഇറാനിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ലോകത്തിലെ മൂന്നാമത്തെ വലിയ ശേഖരമാണ്, ആഗോള ശേഖരത്തിൻ്റെ ഏകദേശം 12 ശതമാനം വരുമിത്. ഇറാനെ സംബന്ധിച്ച് ഏകദേശം 290 വർഷത്തേക്ക് എണ്ണസമൃദ്ധമായിരിക്കുമെന്ന് ചുരുക്കം. ഈ വലിയ ശേഖരം ഇറാനെ ആഗോള ഊർജ രാഷ്ട്രീയത്തിൽ പ്രധാനിയാക്കുന്നു, ഇറാൻ പ്രതിദിനം ഏകദേശം 3 മുതൽ 4.5 ദശലക്ഷം ബാരൽ വരെ എണ്ണ ഉത്പാദിപ്പിക്കുന്നു, ഇത് ആഗോള എണ്ണ വിതരണത്തിൻ്റെ ഏകദേശം 4-5 ശതമാനം വരും. ഇത് ഉപരോധങ്ങളുടെയും സംഘർഷങ്ങളുടെയും സാഹചര്യങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.കനത്ത ഉപരോധങ്ങൾക്കിടയിലും, ഇറാനിൽ 2025-2026 കാലഘട്ടത്തിൽ പ്രതിദിനം ഏകദേശം 1.1 മുതൽ 1.5 ദശലക്ഷം ബാരൽ വരെ അസംസ്കൃത എണ്ണ കപ്പലുകളിൽ സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2025-ൽ ശരാശരി 1.55 ദശലക്ഷം ബാരലും 2024-ൽ ഏകദേശം 1.56 ദശലക്ഷം ബാരലുമായിരുന്നുവെന്നാണ് കണക്ക്.
Source link

