LATEST
ഇറാനിൽ വീണത് 230 ബോംബുകൾ

ഇറാനിൽ വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ആക്രമണം നടത്തിയത് 80 ഇസ്രയേലി യുദ്ധവിമാനങ്ങൾ. സൈനിക കേന്ദ്രങ്ങളിലിട്ടത് 230 ബോംബുകൾ. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിൽ തീപിടിത്തം. റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ 16 വിമാനങ്ങൾ തകർത്തെന്ന് ഇസ്രയേൽ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കുവൈറ്റ് പ്രതിരോധ മന്ത്രി അബ്ദുള്ള അലി അബ്ദുള്ള അൽ സലീം അൽ സബാഹുമായി ഫോൺ സംഭാഷണം നടത്തി. സൈനിക, പ്രതിരോധ സഹകരണം ചർച്ചയായി
Source link



