test del 2

ഇറാനിൽ നിന്ന് പൈലറ്റിനെ രക്ഷിക്കാൻ സ്വന്തം വിമാനങ്ങൾ തകർത്ത് അമേരിക്ക, വെടിവെച്ചിട്ടതെന്ന് IRGC


വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ അമേരിക്കൻ പോർവിമാനത്തിലെ പൈലറ്റിനെ അതിസാഹസികമായ രാത്രികാല ദൗത്യത്തിലൂടെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി. ശത്രുരാജ്യത്തിന്റെ മണ്ണിൽ അകപ്പെട്ടുപോയ കേണൽ പദവിയിലുള്ള ഉദ്യോഗസ്ഥനെയാണ് അതീവ രഹസ്യമായ നീക്കത്തിലൂടെ പുറത്തെത്തിച്ചത്. ദൗത്യം വിജയകരമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഈ രക്ഷാപ്രവർത്തനത്തിനിടെ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത എഫ്-15ഇ യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഇപ്പോൾ രക്ഷപ്പെട്ടത്. വിമാനത്തിലെ വെപ്പൺസ് സിസ്റ്റം ഓഫീസറായിരുന്നു ഇദ്ദേഹം. ആദ്യ പൈലറ്റിനെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും രണ്ടാമത്തെ ദൗത്യത്തെ ബാധിക്കുമെന്ന ഭയത്താൽ അത് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇറാന്റെ ദുർഘടമായ പർവതനിരകളിൽ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്നും ഇത്തരത്തിൽ രണ്ട് പൈലറ്റുമാരെ വെവ്വേറെ രക്ഷപ്പെടുത്തുന്നത് സൈനിക ചരിത്രത്തിൽ ഇതാദ്യമാണെന്നും ട്രംപ് വ്യക്തമാക്കി.പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും അത്യാധുനിക ആയുധങ്ങളും വിമാനങ്ങളും ശത്രുക്കളുടെ കയ്യിൽ അകപ്പെടാതിരിക്കാൻ അമേരിക്കയ്ക്ക് സ്വന്തം വിമാനങ്ങൾ തന്നെ തകർക്കേണ്ടി വന്നു. ദൗത്യത്തിനിടെ രണ്ട് എംസി-130ജെ (MC-130J) ട്രാൻസ്പോർട്ട് വിമാനങ്ങൾ സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിപ്പോയതിനെ തുടർന്ന് അവ സ്ഫോടനത്തിലൂടെ നശിപ്പിക്കുകയായിരുന്നു. ഇറാനിൽ നിന്ന് പിൻവാങ്ങുന്നതിനിടെ ഈ വിമാനങ്ങൾ ഉപേക്ഷിക്കാൻ സൈന്യം നിർബന്ധിതരായതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.രക്ഷപ്പെടുത്തിയ കേണലിന് പരിക്കേറ്റെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ദൗത്യത്തിനായി മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് അമേരിക്ക അയച്ചിരുന്നതെന്ന് ട്രംപ് വെളിപ്പെടുത്തി.


Source link

Back to top button