test del 5 copy of del 3

‘ഇറാനിലേക്ക് തിരിക്കുന്ന യുഎസ് സൈനികരുടെ വിവരങ്ങൾ ചോർന്നു’; അവർ നിരാശരെന്ന് ക്ലബ് നർത്തകിയുടെ വിഡിയോ


വാഷിങ്ടൻ ∙ ഇറാനിലേക്ക് തിരിക്കുന്ന യുഎസിലെ യുവ സൈനികരുടെ വിവരങ്ങൾ ചോർന്നതായി സൂചന. സാൻ ഡീഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രിപ്പ് നർത്തകിയായ ചാം ഡേസ് ടിക് ടോക്കിൽ പങ്കുവച്ച വിഡിയോയാണ് രാജ്യാന്തര തലത്തിൽ ചർച്ചയാകുന്നത്. പശ്ചിമേഷ്യയിലേക്ക് വിന്യസിക്കപ്പെടാൻ പോകുന്ന യുവ അമേരിക്കൻ സൈനികർ തങ്ങളുടെ യാത്രാ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും പലരും ഇറാനെതിരെയുള്ള യുദ്ധമുഖത്തേക്കാണ് പോകുന്നതെന്നും ഇവർ വെളിപ്പെടുത്തി.സാൻ ഡീഗോ നേവൽ ബേസ്, ക്യാംപ് പെൻഡിൽടൺ തുടങ്ങിയ യുഎസിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങൾക്ക് അടുത്താണ് ഈ ക്ലബ്ബ് സ്ഥിതി ചെയ്യുന്നത് എന്നത് വെളിപ്പെടുത്തലിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇറാനെതിരെ ശക്തമായ നടപടികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതിനിടെയാണ് വിഡിയോ പുറത്തുവരുന്നത്. ഇതിനോടകം തന്നെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. അനാവശ്യമായ ഒരു യുദ്ധത്തിലേക്ക് തങ്ങളുടെ മക്കളെ വിടുന്നതിനെതിരെ സൈനികരുടെ കുടുംബങ്ങൾ രോഷത്തിലാണ്. 


Source link

Back to top button