‘ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണമുണ്ട്’, ജീവിതത്തില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് മീര വാസുദേവ്

മോഹന്‍ലാല്‍ നായകനായ തന്മാത്ര എന്ന ഒറ്റ ചിത്രം മാത്രം മതി നടി മീര വാസുദേവിനെ തിരിച്ചറിയാന്‍. ഈ ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാനും അവര്‍ക്ക് കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. അടുത്തിടെയാണ് താരം തന്റെ മൂന്നാമത്തെ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ഇക്കാര്യം താരം തന്നെയാണ് സ്ഥിരീകരിച്ചതും. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തേയും വ്യക്തിജീവിതത്തേയും കുറിച്ച് സംസാരിക്കുകയാണ് നടി.വിവാഹ മോചനത്തേക്കുറിച്ച് താന്‍ വെളിപ്പെടുത്തിയതും ഇപ്പോള്‍ സിംഗിളാണെന്ന് തുറന്ന് പറഞ്ഞതും തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാനാണെന്നും അവര്‍ പറഞ്ഞു. തന്റെ ജീവിതത്തില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും അത് തുറന്ന് പറയാന്‍ തനിക്ക് ഒരു മടിയും ഇല്ലെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ സന്തുഷ്ടയാണെന്നും അതുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും മീര വാസുദേവ് വെളിപ്പെടുത്തി.’എന്റെ കരിയറില്‍ ഇപ്പോള്‍ ഒരുപാട് തിരക്കുകളുണ്ട്, ജീവിതം വളരെ സന്തോഷമായി മുന്നോട്ട് പോകുന്നു. ഇത് വളരെ മനോഹരവും സന്തോഷകരവുമായ ഒരു ഘട്ടമാണ്. അനുഭവങ്ങളില്‍ നിന്ന് പഠിച്ച് വളരാനും മുന്നോട്ട് പോകാനും കഴിയണം. നമ്മുടെ സ്‌പേസില്‍ കംഫര്‍ട്ടബിള്‍ അല്ലാതെ വരുമ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായം തേടേണ്ടി വരും. അങ്ങനെ വരുമ്പോള്‍ അവര്‍ പറയുന്നത് നമ്മുടെ സത്യമായി മാറകയും ചെയ്യും എന്നുകരുതി മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല’
Source link



