LATEST

‘ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ, 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു’; വീണ്ടും അവകാശവാദവുമായി ട്രംപ്


വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കഴിഞ്ഞ വർഷം ഉണ്ടായേക്കാവുന്ന വലിയൊരു സൈനിക നീക്കത്തെ താൻ ഇടപെട്ട് അവസാനിപ്പിച്ചതാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഗാസ ബോർഡ് ഓഫ് പീസ് യോഗത്തിൽ സംസാരിക്കവേയാണ്, ഇരുരാജ്യങ്ങൾക്കുമേൽ കടുത്ത വ്യാപാര ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ സമാധാനം പുനഃസ്ഥാപിച്ചതെന്ന് ട്രംപ് പറഞ്ഞു.
സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് അവകാശപ്പെട്ടു. ‘വളരെ വിലപിടിപ്പുള്ള 11 ജെറ്റുകളാണ് ആകാശപ്പോരിൽ തകർക്കപ്പെട്ടത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായ ഘട്ടത്തിലാണ് ഞാൻ ഇടപെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എനിക്ക് വ്യക്തിപരമായി നന്നായി അറിയാം. അദ്ദേഹത്തെയും പാക് ഭരണാധികാരിയെയും വിളിച്ച് വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെ അവർ പിൻവാങ്ങി,’ ട്രംപ് കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button