LATEST

ഇന്ത്യയെ കൈവിട്ട് ആഗോള ഫണ്ടുകൾ


സാമ്പത്തിക തളർച്ചയിൽ ആശങ്കകൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിപ്പിക്കുമെന്ന ആശങ്കയിൽ ആഗോള ഫണ്ടുകൾ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നു. ക്രൂഡോയിൽ വില 110 ഡോളറിൽ തുടരുന്നതും രൂപയുടെ മൂല്യത്തകർച്ചയുമാണ് നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നത്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം ആരംഭിച്ച് മൂന്ന് ആഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്ന സൂചനയില്ലാത്തതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ വാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 35,475 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റൊഴിഞ്ഞത്. മാർച്ചിൽ മൊത്തം 94,00 കോടി രൂപയാണ് വിദേശ ഫണ്ടുകൾ പിൻവലിച്ചത്. ധനകാര്യ, വാഹന, ടെലികോം, നിർമ്മാണ മേഖലകളിലെ കമ്പനികളുടെ ഓഹരികളാണ് ഏറ്റവുമധികം വിൽപ്പന സമ്മർദ്ദം നേരിട്ടത്. ഇതോടെ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികയായ സെൻസെക്സ് മാർച്ചിൽ ഇതുവരെ 6,750 പോയിന്റ് ഇടിഞ്ഞു. യുദ്ധത്തിന്റെ തീവ്രത കുറയാത്തതിനാൽ വരും ദിവസങ്ങളിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായേക്കും. നടപ്പുമാസത്തെ 16 സെഷനുകളിലും വിദേശ ഫണ്ടുകൾ തുടർച്ചയായി വിൽപ്പന മൂഡിലായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ തുടർച്ചയായി വിദേശ നിക്ഷേപകർ നടത്തുന്ന ഏറ്റവും വലിയ പിന്മാറ്റമാണിത്.


Source link

Related Articles

Back to top button